തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ 57കാരനും ഇടവ വെൺകുളം സ്വദേശിയായ 34കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും.
ഈ വർഷം ഇതുവരെ 15 പേർക്കാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. കൊടുമൺ സ്വദേശിയായ കെട്ടിടനിർമാണ തൊഴിലാളിയെ കെട്ടിടത്തിൽ നിന്ന് വീണ് കാലിന് പരിക്കേറ്റതിനെ തുടർന്നാണ് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രമേഹരോഗികൂടിയായ ഇയാളുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യഘട്ടത്തിൽ അമീബിക് മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
57കാരന്റെ താമസ സ്ഥലവും പരിസരവും നഗരസഭാ ആരോഗ്യവിഭാഗം ചൊവ്വാഴ്ച പരിശോധിച്ചു. നിലവിൽ രോഗത്തിന്റെ ഉറവിടം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇടവ വെൺകുളം മരക്കടമുക്ക് സ്വദേശിയായ 34കാരി നാല് ദിവസം മുൻപാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്.
കഴിഞ്ഞ ദിവസം വന്ന പരിശോധനാഫലത്തിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലൊന്നും യുവതി കുളത്തിൽ കുളിച്ചിട്ടില്ലെന്നാണ് കുടുംബം വ്യക്തമാക്കിയത്. യുവതിയുടെ വീട്ടിൽ കിണർ ഇല്ല. അതിനാൽ പൂർണമായും പൈപ്പ് വെള്ളം മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









