തിരുവനന്തപുരം: കേരളത്തിൽ രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസർകോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം ഇന്നലെ പാലക്കാട് കൊടുമ്പ് പഞ്ചായത്തില്‍ 62 കാരന് രോഗം സ്ഥിരീകരിച്ചിരുന്നു. ഒക്ടോബർ 5ന് ചികിത്സ തേടി ഇയാൾ കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയിരുന്നു. പിന്നീട് കൊടുവായൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലും അവിടുന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ആറാം തിയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം ആണെന്ന സൂചന ലഭിച്ചത്. തുടർന്ന് എട്ടാം തിയതി രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചതിന് ശേഷം ഇയാളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ രോഗിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. വെൻ്റിലേറ്ററിൽ തുടരുകയാണ്. ഇതുവരെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ഇതിനായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. പ്രദേശത്ത് ആരോഗ്യ വകുപ്പ് പരിശോധനയും നടത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









