കിണര്‍ വൃത്തി‍യാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

കിണര്‍ വൃത്തി‍യാക്കി കുഴല്‍ക്കിണര്‍ സ്ഥാപിക്കാന്‍ കിണറ്റിലിറങ്ങി‍യ രണ്ടു യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. ആലപ്പുഴ‍യിലെ മണ്ണഞ്ചേരിയിലാണ് സംഭവം. മണ്ണഞ്ചേരി സ്വദേശികളാ‍യ അമല്‍, ഗിരീഷ് എന്നിവരാണ് മരിച്ചത്. 

Updated: Feb 13, 2018, 02:39 PM IST
കിണര്‍ വൃത്തി‍യാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

ആലപ്പുഴ : കിണര്‍ വൃത്തി‍യാക്കി കുഴല്‍ക്കിണര്‍ സ്ഥാപിക്കാന്‍ കിണറ്റിലിറങ്ങി‍യ രണ്ടു യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. ആലപ്പുഴ‍യിലെ മണ്ണഞ്ചേരിയിലാണ് സംഭവം. മണ്ണഞ്ചേരി സ്വദേശികളാ‍യ അമല്‍, ഗിരീഷ് എന്നിവരാണ് മരിച്ചത്. 

പതിനാല് അടി‍യിലധികം താഴ്ച‍യുള്ള കിണറിന്‍റെ അടിത്തട്ടില്‍ ശ്വാസം ലഭിക്കാതായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 

ഇവരെ രക്ഷിക്കുന്നതിനാ‍യി കിണറ്റിലിറങ്ങിയ ജിത്തു എന്ന യുവാവിനും ശ്വാസ തടസ്സം അനുഭവപ്പെട്ടു. തുടര്‍ന്ന് മൂന്നു പേരെ‍യും ആശുപത്രിയിലെത്തിച്ചെങ്കിലും അമലിന്റെയും ഗിരീഷിന്റെയും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രി‍യില്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ള ജിത്തു അപകടനില തരണം ചെയ്തു.