ശബരിമല ദര്‍ശനത്തിന് രണ്ട് യുവതികള്‍: തിരിച്ചയച്ച് പോലീസ്!

ശബരിമല യുവതി പ്രവേശന൦ സ്റ്റേ ചെയ്യാത്ത സുപ്രീ൦ കോടതി നടപടിയെ തുടര്‍ന്ന് ദര്‍ശനം നടത്താന്‍ ഇന്ന് പമ്പയിലെത്തിയത് രണ്ട് യുവതികള്‍. 

Sneha Aniyan | Updated: Nov 18, 2019, 06:23 PM IST
ശബരിമല ദര്‍ശനത്തിന് രണ്ട് യുവതികള്‍: തിരിച്ചയച്ച് പോലീസ്!

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന൦ സ്റ്റേ ചെയ്യാത്ത സുപ്രീ൦ കോടതി നടപടിയെ തുടര്‍ന്ന് ദര്‍ശനം നടത്താന്‍ ഇന്ന് പമ്പയിലെത്തിയത് രണ്ട് യുവതികള്‍. 

ദര്‍ശനത്തിനെത്തിയ ആന്ധ്രാപ്രദേശ്‌ സ്വദേശിനികളായ യുവതികളെ പമ്പയില്‍ നിന്നും പോലീസ് തിരിച്ചയച്ചു. ഇവരുടെ പ്രായം പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. 

പ്രധാന ബേസ് ക്യാമ്പുകളില്‍ ഒന്നായ പമ്പയില്‍ കഴിഞ്ഞതവണത്തെപ്പോലെ കര്‍ശനപരിശോധന തുടരുന്നുണ്ട്. ഈ പരിശോധനയ്ക്കിടെയാണ് യുവതികളെ കണ്ടെത്തിയത്. 

പുറത്ത് വന്ന ശബരിമല വിധിയില്‍ വ്യക്തതയില്ലാത്തതിനാല്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാരിന്‍റെ നിലവിലെ നിലപാട്. 

ആന്ധ്രാപ്രദേശ്‌ വിജയവാഡ സ്വദേശികളായ പത്ത് യുവതികളാണ് ഇന്നലെ ദര്‍ശനത്തിനായി പമ്പയിലെത്തിയത്. 

ഇവരെ ശബരിമല ആചാരങ്ങള്‍ സംബന്ധിച്ചും മറ്റു കാര്യങ്ങളും യുബോധ്യപ്പെടുത്തി പൊലീസ് പറഞ്ഞയക്കുകയായിരുന്നു. 

മണ്ഡല-മകരവിലക്ക് പൂജകള്‍ക്കായി നട തുറന്ന ശബരിമലയിലെ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. 

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനയ്യായിരം തീര്‍ത്ഥാടകരാണ് ഇത്തവണ കൂടുതല്‍ എത്തിയത്. തീര്‍ത്ഥാടകരിൽ കൂടുതൽപേരും എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്.

സ്ത്രീ പ്രവേശന വിഷയത്തെ തുടര്‍ന്ന് കഴിഞ്ഞ വർഷം ഭക്തരുടെ വരവില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. 

സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സംഘർഷ സാധ്യത ഇല്ലാത്തതിനാൽ വരും ദിവസങ്ങിലും തിരക്കേറുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.