വിദ്യാർത്ഥികളോട് കടലിൽ ഇറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. എന്നാൽ ഭാഷാ പ്രശ്നംമൂലം വിദ്യാർത്ഥികൾക്ക് മത്സ്യത്തൊഴിലാളികൾ പറഞ്ഞത് മനസിലായില്ല.

കൊച്ചി: എറണാകുളം പുതുവൈപ്പിനിൽ രണ്ട് യെമൻ പൗരന്മാരെ കടലിൽ കാണാതായി. ജുബ്രാൻ, അബ്ദുൾ സലാം എന്നിവരെയാണ് കടലിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായത്. 9 പേരടങ്ങുന്ന സംഘം കേരളം കാണാനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കോയമ്പത്തൂരിലെ ഒരു കോളജിലെ വിദ്യാർത്ഥികളാണിവർ. ഉച്ചയ്ക്ക് 12 മണിയോടെ ഞാറയ്ക്കൽ വിളപ്പിൽ ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
കടൽ പ്രക്ഷുബ്ധമായതിനാൽ വിദ്യാർത്ഥികളോട് ഇറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. എന്നാൽ ഭാഷ അറിയാത്തതിനാൽ വിദ്യാർത്ഥികൾക്ക് കാര്യം മനസിലായില്ല. വിദ്യാർത്ഥികൾക്കായി കോസ്റ്റ്ഗാർഡും നാവികസേനയും ഫയർഫോഴ്സും തെരച്ചിൽ തുടരുകയാണ്. മുൻപും ഇവിടെ ആളുകളെ കടലിൽ കാണാതായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
അതേസമയം കണ്ണൂർ അഴീക്കോട് മീൻകുന്ന് കടപ്പുറത്തും കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു. ഇവർക്കായി കോസ്റ്റൽ പൊലീസ് തിരച്ചിൽ നടത്തുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.