UAPA അറസ്റ്റ്: ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

മാവോയിസ്റ്റ് ബന്ധമാരോപിച്ച് പന്തീരങ്കാവ് പൊലീസ് UAPA ചുമത്തി അറസ്റ്റ് ചെയ്ത അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി.  

Sheeba George | Updated: Nov 21, 2019, 04:33 PM IST
UAPA അറസ്റ്റ്: ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പന്തീരങ്കാവ് പൊലീസ് UAPA ചുമത്തി അറസ്റ്റ് ചെയ്ത അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി.  

തങ്ങള്‍ നിരപരാധികളാണെന്നും UAPA  ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവർ ഹര്‍ജി നൽകിയിരുന്നത്. തങ്ങളുടെ കൈവശം എഫ്.ഐ.ആറിന്‍റെയും റിമാൻഡ് റിപ്പോർട്ടിന്‍റെയും പകർപ്പുകളല്ലാതെ മറ്റൊന്നുമില്ലെന്നും കേസ് ഡയറി പരിശോധിച്ച് കോടതി തീരുമാനമെടുക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. കേസ് ഡയറി പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് കൈമാറിയിരുന്നു. കൂടാതെ, സി.പി.എമ്മിന്‍റെ മുഖം രക്ഷിക്കാനാണ് പോലിസ് ശ്രമിച്ചതെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു. 

അതേസമയം, കേസന്വേഷണം പ്രഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. കൂടാതെ, പ്രതികൾക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെയാൾ നിരവധി UAPA കേസുകളിൽ പ്രതിയാണന്നും സർക്കാർ കോടതിയെ അറിയിച്ചു. അയാളുടെ പേരില്‍ 5 UAPA കേസുകളും മറ്റു കേസുകളും ഉണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്.

നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബർ 2ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 6ന് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍,  8ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി പോലീസിനോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചത്.  
   
അതേസമയം, യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം ശരിവച്ച സിപിഎം ഇരുവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സം​ഭ​വ​ത്തെ കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ നിയോഗിച്ച ക​മ്മീ​ഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പാര്‍ട്ടി ന​ട​പ​ടികളിലേയ്ക്കു കടന്നത്. 

Also read: UAPA അറസ്റ്റ്: തെറ്റ് ചെയ്തിട്ടില്ലെന്ന് അലന്‍ ഷുഹൈബ്

അതേസമയം, ഈ വിഷയത്തില്‍ തുടക്കം മുതല്‍ കര്‍ശന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊണ്ടിരിക്കുന്നത്. വി​ദ്യാ​ര്‍​ഥി​കളുടെമേല്‍ യു​എ​പി​എ ചു​മ​ത്തിയത് ആദ്ദേഹം ന്യാ​യീ​ക​രിക്കുകയാണ് ഉണ്ടായത്. പാ​ര്‍​ട്ടി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ടും പോ​ലീ​സ് ന​ട​പ​ടി​യെ സാ​ധൂ​ക​രി​ക്കു​ന്ന​താ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ 2നാണ് ക​ണ്ണൂ​ര്‍ പാ​ല​യാ​ട്ടെ സ​ര്‍​വ​ക​ലാ​ശാ​ലാ ക്യാമ്പസ് നി​യ​മ​വി​ദ്യാ​ര്‍​ഥി അ​ല​ന്‍ ഷു​ഹൈ​ബ് (20), ക​ണ്ണൂ​ര്‍ സ്കൂ​ള്‍ ഓ​ഫ് ജേ​ര്‍​ണ​ലി​സം വി​ദ്യാ​ര്‍​ഥി താ​ഹ ഫൈ​സ​ല്‍ (24) എ​ന്നി​വ​ര്‍ മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ അ​റ​സ്റ്റി​ലാ​യ​ത്.