UAPA: അലന്‍റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.   

Ajitha Kumari | Updated: Nov 21, 2019, 07:49 AM IST
UAPA: അലന്‍റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: UAPA ചുമത്തി അറസ്റ്റിലായ അലന്‍റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. 

പോലീസ് വീടുകളില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകളോ പോസ്റ്ററുകളോ UAPA ചുമത്താന്‍ മാത്രം ഗൗരവമുള്ളതല്ലെന്നാണ് പ്രതികള്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. കേസ് ഡയറി അന്വേഷണ സംഘം കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്.

ഇതിനിടയില്‍ പന്തീരാങ്കാവ് കേസില്‍ അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമന്‍ ഉസ്മാനെതിരെ പൊലീസ് UPAP ചുമത്തി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ക്ക് ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ ഇയാള്‍ കേരളത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്.

വേണ്ടിവന്നാല്‍ കര്‍ണാടക-തമിഴ്നാട് സംസ്ഥാനങ്ങളുടെ സഹായം തേടാനാണ് പൊലീസിന്‍റെ തീരുമാനം. തോക്കുമായി വയനാട്ടിലും നിലമ്പൂര്‍ കാടുകളിലും ഉസ്മാന്‍ പലതവണ പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.

ഉസ്മനാണ് അറസ്റ്റിലായ അലനും താഹക്കും ലഘുലേഖകളും മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും നല്‍കുന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍.