UAPA ചുമത്തിയത് തെറ്റായ നടപടിയെന്ന് സീതാറാം യെച്ചൂരി; തള്ളി പ്രാദേശിക നേതൃത്വം!!

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട വിദ്യാര്‍ഥികളുടെമേല്‍ UAPA  ചുമത്തിയത് തെറ്റായ നടപടിയെന്ന് ആവര്‍ത്തിച്ച് സിപി.എം സെക്രട്ടറി സീതാറാം യെച്ചൂരി.

Sheeba George | Updated: Nov 12, 2019, 02:53 PM IST
UAPA ചുമത്തിയത് തെറ്റായ നടപടിയെന്ന് സീതാറാം യെച്ചൂരി; തള്ളി പ്രാദേശിക നേതൃത്വം!!

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട വിദ്യാര്‍ഥികളുടെമേല്‍ UAPA  ചുമത്തിയത് തെറ്റായ നടപടിയെന്ന് ആവര്‍ത്തിച്ച് സിപി.എം സെക്രട്ടറി സീതാറാം യെച്ചൂരി.

ഇക്കാര്യം മുന്‍പും കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുംUAPA  സംബന്ധിച്ച നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും യെച്ചൂരി പറഞ്ഞു. യു​എ​പി​എ ക​രി​നി​യ​മ​മാ​ണെ​ന്നും മാ​വോ​യി​സ്റ്റു ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ ഈ ​നി​യ​മം ഉ​പ​യോ​ഗി​ച്ച്‌ അ​റ​സ്റ്റ് ചെ​യ്ത സ​ര്‍​ക്കാ​ന്‍ ന​ട​പ​ടി തി​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അതേസമയം, പ്രകാശ് കാരാട്ടും ഇതേ അഭിപ്രായം തന്നെയാണ് ഉന്നയിച്ചിരുന്നത്. പോലീസിനെകൊണ്ട് നടപടി തിരുത്തിക്കേണ്ടത് സര്‍ക്കാരാണെന്നും സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരത് ചെയ്യണമെന്നുമായിരുന്നു കാരാട്ട് ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, പാ​ര്‍​ട്ടി സംസ്ഥാന നേതൃത്വം, കേ​ന്ദ്ര നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം ത​ള്ളാ​നോ കൊ​ള്ളാ​നോ ഇ​തു​വ​രെ​യും ത​യാ​റാ​യി​ട്ടി​ല്ല. കൂടാതെ, പാര്‍ട്ടി മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പമെന്നും വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്. 

എന്നാല്‍, ദേശീയ നേതൃത്വത്തില്‍നിന്നും തികച്ചു൦ വ്യത്യസ്തമായ നിലപാടാണ് ഈ വിഷയത്തില്‍ പ്രാദേശിക നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്. സം​ഭ​വ​ത്തെ കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ മൂ​ന്നം​ഗ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച സി​പി​എം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുകയായിരുന്നു.

മൂ​ന്നം​ഗ ക​മ്മീ​ഷ​ന്‍ നടത്തിയ അന്വേഷണത്തില്‍ അ​റ​സ്റ്റി​ലാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ തെ​റ്റു​കാ​രാ​ണെന്ന്‍ സി​പി​എം കണ്ടെത്തിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത ര​ണ്ടു പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍​ക്കും മാ​വോ​യി​സ്റ്റു​ക​ളു​മാ​യി ന​ല്ല ബ​ന്ധ​മു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ട് സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു ന​ല്‍​കി​യതായാണ് റിപ്പോര്‍ട്ട്.

അതേസമയം, ഈ വിഷയത്തില്‍ തുടക്കം മുതല്‍ കര്‍ശന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊണ്ടിരിക്കുന്നത്. വി​ദ്യാ​ര്‍​ഥി​കളുടെമേല്‍ യു​എ​പി​എ ചു​മ​ത്തിയത് ആദ്ദേഹം ന്യാ​യീ​ക​രിക്കുകയാണ് ഉണ്ടായത്. പാ​ര്‍​ട്ടി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ടും പോ​ലീ​സ് ന​ട​പ​ടി​യെ സാ​ധൂ​ക​രി​ക്കു​ന്ന​താ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കിയിരുന്നു. 

അതേസമയം, അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ CPM പ്രവര്‍ത്തകരെങ്കിലും ഇവരുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ, ഇവരുടെ മാവോയിസ്റ്റ് ബന്ധം കോടതി ശരി വയ്ക്കുകയും ചെയ്തിട്ടുണ്ട്. മാവോയിസ്റ്റ് ബന്ധം ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന പോലീസ്. 

കഴിഞ്ഞ 2നാണ് ക​ണ്ണൂ​ര്‍ പാ​ല​യാ​ട്ടെ സ​ര്‍​വ​ക​ലാ​ശാ​ലാ ക്യാമ്പസ് നി​യ​മ​വി​ദ്യാ​ര്‍​ഥി അ​ല​ന്‍ ഷു​ഹൈ​ബ് (20), ക​ണ്ണൂ​ര്‍ സ്കൂ​ള്‍ ഓ​ഫ് ജേ​ര്‍​ണ​ലി​സം വി​ദ്യാ​ര്‍​ഥി താ​ഹ ഫൈ​സ​ല്‍ (24) എ​ന്നി​വ​ര്‍ മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ അ​റ​സ്റ്റി​ലാ​യ​ത്. 

കഴിഞ്ഞ ദിവസം ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ 8ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. 14ന് ഹൈക്കോടതി ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.