യു.ഡി.എഫിൽ ഘടകകക്ഷികളെ തീരുമാനിക്കുന്നത് മുസ്ലിം ലീഗ്: കെ.സുരേന്ദ്രൻ

യു.ഡി.എഫിൽ ആരെയൊക്കെ ഘടകക്ഷികളാക്കണമെന്നും ഒഴിവാക്കണമെന്നും തീരുമാനിക്കുന്നത് മുസ്ലീംലീഗാണെന്ന് 

Updated: Jun 30, 2020, 04:54 PM IST
യു.ഡി.എഫിൽ ഘടകകക്ഷികളെ തീരുമാനിക്കുന്നത് മുസ്ലിം ലീഗ്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: യു.ഡി.എഫിൽ ആരെയൊക്കെ ഘടകക്ഷികളാക്കണമെന്നും ഒഴിവാക്കണമെന്നും തീരുമാനിക്കുന്നത് മുസ്ലീംലീഗാണെന്ന് 
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. 

പാണക്കാട്ടു നിന്നും വരുന്ന വാറോലകൾ അനുസരിക്കുന്ന പണി മാത്രമാണ് കോൺഗ്രസിനുള്ളത്. 
രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയുമല്ല പി.കെ കുഞ്ഞാലിക്കുട്ടിയാണ് യു.ഡി.എഫിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. 
തീവ്രവാദ സ്വഭാവമുള്ള സംഘടനയാണെന്ന് ഇടത്-വലത് മുന്നണികൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയുമായി 
മുസ്ലിം ലീഗ് നടത്തിയ സഖ്യ ചർച്ച ഇതിൻെറ തെളിവാണ് സുരേന്ദ്രന്‍ ആരോപിച്ചു.

Also Read:ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പുനഃസ്ഥാപിച്ചത് രാഷ്ട്രീയ നേട്ടമാക്കാന്‍ ബിജെപി!

കേരളകോൺഗ്രസ് പുറത്തും വെൽഫെയർ പാർട്ടി അകത്തുമാകുന്ന യു.ഡി.എഫിൽ ആത്മാഭിമാനമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് നിൽക്കാനാവില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. 
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മലബാറിൽ എസ്.ഡി.പി.ഐയുമായി ലീഗ് ചർച്ച ആരംഭിച്ചു കഴിഞ്ഞു. 
മുസ്ലിം തീവ്രവാദ സംഘടനകളെ മുഴുവൻ ഒരു കുടയ്ക്ക് കീഴിൽ കൊണ്ടുവരാനാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമമെന്നും സുരേന്ദ്രൻ പറഞ്ഞു.