എസ്ഡിപിഐ യെ ചൊല്ലി കലഹിക്കുന്നതിന്‍റെ പിന്നിലെന്ത്?

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം സംസ്ഥാനത്ത് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പിന്തുണയോടെ തുടരുകയാണ്.ഇരുകൂട്ടരും വെവ്വേറെ ശക്തമായ സമരപരിപാടികളാണ് സംഘടിപ്പിക്കുന്നത്.എന്നാല്‍ ഇപ്പോള്‍ സമരത്തില്‍ എസ്ഡിപിഐ യുടെ സനിധ്യത്തെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ ഇടഞ്ഞിരിക്കുകയാണ്.ന്യൂനപക്ഷവോട്ട് ലക്ഷ്യം വെച്ചുള്ള നീക്കം നടത്തുന്ന എല്‍ഡിഎഫ് നെ  സംബന്ധിച്ചടുത്തോളം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം മുസ്ലിം വോട്ട് ബാങ്കിലേക്ക് കടന്ന് കയറുന്നതിനുള്ള അവസരമാണ്.

Updated: Feb 3, 2020, 09:00 PM IST
എസ്ഡിപിഐ യെ ചൊല്ലി കലഹിക്കുന്നതിന്‍റെ പിന്നിലെന്ത്?

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം സംസ്ഥാനത്ത് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പിന്തുണയോടെ തുടരുകയാണ്.ഇരുകൂട്ടരും വെവ്വേറെ ശക്തമായ സമരപരിപാടികളാണ് സംഘടിപ്പിക്കുന്നത്.എന്നാല്‍ ഇപ്പോള്‍ സമരത്തില്‍ എസ്ഡിപിഐ യുടെ സനിധ്യത്തെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ ഇടഞ്ഞിരിക്കുകയാണ്.ന്യൂനപക്ഷവോട്ട് ലക്ഷ്യം വെച്ചുള്ള നീക്കം നടത്തുന്ന എല്‍ഡിഎഫ് നെ  സംബന്ധിച്ചടുത്തോളം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം മുസ്ലിം വോട്ട് ബാങ്കിലേക്ക് കടന്ന് കയറുന്നതിനുള്ള അവസരമാണ്.

എന്നാല്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തീവ്ര നിലപാട് സ്വീകരിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐ യെ ലക്ഷ്യം വെയ്ക്കുന്നതായിരുന്നു.മഹല്ല് കമ്മറ്റികള്‍ സംസ്ഥാനത്ത് നടത്തിയ പ്രക്ഷോഭങ്ങള്‍ സമാധാന പരമായിരുന്നു.എന്നാല്‍ തീവ്രവാദപരമായി ചിന്തിക്കുന്ന എസ്ഡിപിഐ പോലുള്ള ചിലര്‍ ഇത്തരം പ്രക്ഷോഭങ്ങളില്‍ നുഴഞ്ഞ് കയറി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.മതവിഭാഗങ്ങളെ ഭിന്നിപ്പിക്കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് മുഖ്യമന്ത്രി പറഞ്ഞു.സമരങ്ങളില്‍ നുഴഞ്ഞ് കയറി കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ തീവ്രവാദ,വര്‍ഗീയ സംഘടനകളെ അനുവദിക്കില്ല ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.എന്നാല്‍ അങ്കമാലിയില്‍ മഹല്ല് കമ്മിറ്റി പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ സമാധാനപരമായി സമരം നടത്തിയ 200 പേര്‍ക്കെതിരെ കേസ് എടുത്തത് എന്തിനാണെന്നും അത്തരം കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറകണം എന്നും ആവശ്യപെട്ട് നിയമസഭയിലെ ചോദ്യോത്തര വേളയില്‍ അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി എസ്ഡിപിഐ യെക്കുറിച്ച് പരാമര്‍ശം നടത്തിയത്.

അതേസമയം ചോദ്യത്തിന് മുഖ്യമന്ത്രി ശെരിയായി മറുപടി നല്‍കാത്തതിന്റെ പേരില്‍ പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.ഇതിനോട് എസ്ഡിപിഐയെ പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്തിന് പൊള്ളുന്നു എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്.എസ്ഡിപിഐയെക്കുറിച്ചും തീവ്രവാദത്തെക്കുറിച്ചും അഭിപ്രായം പറയാന്‍ പാടില്ലെന്ന നിലപാട് പ്രതിപക്ഷം എന്തിനാണ് കൈക്കൊള്ളുന്നത്. എസ്ഡിപിഐയെ പ്രതിപക്ഷം സംരക്ഷിക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.പ്രതിപക്ഷത്തിന് എസ്ഡിപിഐയെ പിന്തുണയ്‌ക്കേണ്ട കാര്യമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. ഈ നാട്ടില്‍ എസ്ഡിപിഐയുടെ ഈ നാട്ടില്‍ എസ്ഡിപിഐയുടെ പിന്തുണ വാങ്ങിയത് ആരാണെന്ന് ജനത്തിനറിയാം. മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടെന്നും രമേശ് ചെന്നിത്തല മറുപടി പറഞ്ഞു.

ഇങ്ങനെ എസ്ഡിപി ഐയെ ചൊല്ലി ഇരുകൂട്ടരും കൊണ്ടും കൊടുത്തും മുന്നേറുകയാണ്.രണ്ട് കൂട്ടര്‍ക്കും സത്യത്തില്‍ ന്യൂനപക്ഷവോട്ടാണ് ലക്ഷ്യം.എന്നാല്‍ തീവ്രനിലപാടുള്ള എസ്ഡിപിഐ യെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് ഇരുകൂട്ടരും.പകല്‍ സിപിഎം കാരായ പലരും രാത്രി എസ്ഡിപിഐ ആണെന്ന ആരോപണം നേരത്തെ തന്നെ സംഘപരിവാര്‍ പലപ്പോഴും ഉന്നയിച്ചിരുന്നു.എന്നാലിപ്പോള്‍ തങ്ങളല്ല എസ്ഡിപിഐ യുടെ സംരക്ഷകര്‍ എന്ന് തെളിയിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്.അതേസമയം കോണ്‍ഗ്രസ്‌ ആകട്ടെ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന നിലപാട് കാര്‍ എന്ന നിലയില്‍ മഹല്ല് കമ്മറ്റിയെ കുറിച്ചുള്ള ചോദ്യം എസ്ഡിപിഐ യില്‍ എത്തിയതോടെ പ്രതോരോധത്തില്‍ ആവുകയും ചെയ്തു.

അതിനിടെ എല്‍ഡിഎഫും യുഡിഎഫും എസ്ഡിപിയെ ചൊല്ലി തര്‍ക്കിക്കുമ്പോള്‍ ബിജെപിയും അവരുടെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നു.പാര്‍ട്ടി സംസ്ഥാന ജെനെറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഇത് ഭൂരിപക്ഷത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടി വിദ്യ മാത്രമാണ്. ഇരുമുന്നണികളും പാലും തേനും കൊടുത്ത് വളർത്തിയതാണ് ഈ ഭീകരശക്തികളെ എന്നാണ് ആരോപിക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്.