കോന്നിയില്‍ യുഡിഎഫ് മുന്നേറുന്നു

ത്രികോണ മത്സരമാണ് കോന്നിയില്‍ നടന്നത്. മൂന്ന് മുന്നണികള്‍ക്കും വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് കോന്നി.  

Ajitha Kumari | Updated: Oct 24, 2019, 09:11 AM IST
കോന്നിയില്‍ യുഡിഎഫ് മുന്നേറുന്നു

കോന്നി: വോട്ടെണ്ണല്‍ ആരംഭിച്ച കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. മോഹന്‍രാജ് 532 വോട്ടിന് മുന്നേറുകയാണ്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. 

ത്രികോണ മത്സരമാണ് കോന്നിയില്‍ നടന്നത്. മൂന്ന് മുന്നണികള്‍ക്കും വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് കോന്നി എന്നതാണ് ഇവിടത്തെ പ്രത്യേകത. ഇതുവരെയുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അഞ്ചിടങ്ങളില്‍ നാലിലും യുഡിഎഫാണ് മുന്നേറുന്നത്.     

ബിജെപിയുടെ പ്രതീക്ഷയുള്ള മണ്ഡലം കൂടിയാണ് കോന്നി. അരൂരില്‍ ആദ്യം എല്‍ഡിഎഫ് മുന്നേറിയെങ്കിലും ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ മുന്നേറുകയാണ്. 

ഇപ്പോള്‍ വട്ടിയൂര്‍ക്കാവില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നേറുന്നത്.