)
എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ പ്രകടന പത്രിക പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവതരപ്പിച്ചു. സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും, തെരുവുനായ ശല്യത്തിൽ നിന്ന് കേരളത്തെ മുക്തമാക്കുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കി. വന്യജീവി സംഘർഷത്തിൽ പ്രാദേശിക സ്ഥാപനങ്ങൾക്ക് പ്രത്യേക അധികാരം നൽകുമെന്നും, അതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുമെന്നും, ഗ്രാമീണ റോഡുകൾ മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതി രൂപീകരിക്കുമെന്നും അറിയിച്ചു. വീടില്ലാത്തവർക്ക് വീടും, യുവജനങ്ങളെ ലഹരി ഉപയോഗത്തിൽ നിന്നും രക്ഷിക്കാനായി പദ്ധതി തയാറാക്കും. മുൻ യുഡിഎഫ് സർക്കാരിൻ്റെ 'ആശ്രയ' പദ്ധതിയുടെ രണ്ടാം ഘട്ടം പുനരാരംഭിക്കും. എല്ലാവർക്കും മുടക്കമില്ലാതെ ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും എന്നിവയാണ് പ്രകടന പട്ടികയിൽ പറയുന്നത്. വി ഡി സതീശൻ, സണ്ണി ജോസഫ്, അടൂർ പ്രകാശ് എന്നിവർ പത്രിക അവതരണത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.