കുട്ടനാട് സീറ്റ് കോണ്‍ഗ്രസ്‌ ഏറ്റെടുക്കും

ഇനി കുട്ടനാട് സീറ്റിനുവേണ്ടി ജോസ് കെ. മാണി ഗ്രൂപ്പും ജോസഫ്‌ ഗ്രൂപ്പും തമ്മില്‍ കലഹം വേണ്ട. ഇക്കാര്യത്തില്‍ യുഡിഎഫ് തന്നെ തീരുമാനം കൈക്കൊണ്ടതായി റിപ്പോര്‍ട്ട്. 

Sheeba George | Updated: Jan 7, 2020, 10:59 AM IST
കുട്ടനാട് സീറ്റ് കോണ്‍ഗ്രസ്‌ ഏറ്റെടുക്കും

കോ​ട്ട​യം: ഇനി കുട്ടനാട് സീറ്റിനുവേണ്ടി ജോസ് കെ. മാണി ഗ്രൂപ്പും ജോസഫ്‌ ഗ്രൂപ്പും തമ്മില്‍ കലഹം വേണ്ട. ഇക്കാര്യത്തില്‍ യുഡിഎഫ് തന്നെ തീരുമാനം കൈക്കൊണ്ടതായി റിപ്പോര്‍ട്ട്. 

കു​ട്ട​നാ​ട് സീ​റ്റ് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്ത് പ​ക​രം പു​ന​ലൂ​ര്‍ ന​ല്‍​കാ​നാണ് ഇപ്പോള്‍ യുഡിഎഫില്‍ ധാ​രണയായിരിക്കുന്നത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് മുന്‍പ് മ​ല്‍​സ​രി​ച്ചി​രു​ന്ന മണ്ഡലമാണ് പു​ന​ലൂ​ര്‍. ജോസ് കെ മാണി, ജോസഫ്‌ ഗ്രൂപ്പുകളെ അ​നു​ന​യി​പ്പി​ക്കാ​നുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇത് എന്നാണ് സൂചന.

കേ​ര​ള​ കോ​ണ്‍​ഗ്ര​സ് വി​ഭാ​ഗ​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സീ​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധിച്ച് യുഡിഎഫ് ച​ര്‍​ച്ച​ക​ളാ​രം​ഭി​ച്ച​ത്. അതായത് മറ്റൊരു പാലാ ആവര്‍ത്തിക്കാന്‍ യുഡിഎഫ് ഒരുക്കമല്ല എന്ന് വ്യക്തം.

കെ. എം മാണിയുടെ നിര്യാണത്തിന് ശേഷം നടന്ന പാലാ ഉപതിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫിന് ചരിത്ര വിജയം നേടിക്കൊടുത്തത് ജോസ് കെ മാണി, ജോസഫ്‌ ഗ്രൂപ്പുകളുടെ തമ്മിലടിയാണ്. പാലായുടെ ചരിത്രത്തില്‍ ആദ്യമായാണ് ഈ മണ്ഡലത്തില്‍ എല്‍ഡിഎഫ് വിജയം നേടിയത്. 
വീണ്ടുമൊരു 'പാലാ' യുഡിഎഫിനെ സംബന്ധിച്ചിടത്തോളം സ്വീകാര്യമല്ല എന്നതാണ് കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നത്തിലൂടെ പാര്‍ട്ടി വ്യക്തമാക്കുന്നത്. 

എ​ന്നാ​ല്‍, സീ​റ്റ് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന ഉറച്ച നി​ല​പാ​ടി​ല്‍ തന്നെയാണ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഇ​രു​പ​ക്ഷ​വും. കു​ട്ട​നാ​ട്ടി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എ​മ്മി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​യാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക​യെ​ന്നു ജോ​സ് കെ. ​മാ​ണി എം​പി വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. കൂടാതെ സ്ഥാനാര്‍ഥിയേയും മാണി ഗ്രൂപ്പ് തീരുമാനിച്ചുകഴിഞ്ഞു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവും ചമ്പക്കുളം ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ബിനു ഐസക്കിനെ മത്സരിപ്പിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ തീരുമാനം. 

കഴിഞ്ഞ തവണ മത്സരിച്ച സീറ്റെന്ന നിലയില്‍ കുട്ടനാട് തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന വാദമാണ് പിജെ ജോസഫ് വിഭാഗം മുന്നോട്ടു വയ്ക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ ഇത്തവണയും കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് പിജെ ജോസഫ് പക്ഷത്തിന്‍റെ നീക്കം. 

എന്നാല്‍, ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നവും വലിയ വിഷയമാണ്. കു​ട്ട​നാ​ട്ടി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ്ഥാ​നാ​ര്‍​ഥി ര​ണ്ടി​ല ചി​ഹ്ന​ത്തി​ല്‍ മ​ല്‍​സ​രി​ക്കു​മെ​ന്നാ​ണു പി.​ ജെ.​ ജോ​സ​ഫിന്‍റെ നി​ല​പാ​ട്. എന്നാല്‍, തങ്ങളുടെ അംഗീകാരം ലഭിക്കുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് മാത്രമേ കേരള കോണ്‍ഗ്രസിന്‍റെ രണ്ടില ചിഹ്നം ലഭിക്കുകയുള്ളു എന്നതാണ് ജോസഫ് വിഭാഗത്തിന്‍റെ പ്രധാന അവകാശവാദം.

തോ​മ​സ് ചാ​ണ്ടി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് കു​ട്ട​നാ​ട്ടി​ല്‍ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​യ​തോ​ടെ​ കോ​ണ്‍​ഗ്ര​സും യു​ഡിഎ​ഫും ഐ​ക്യ​ശ്ര​മം വീ​ണ്ടും ശ​ക്ത​മാ​ക്കി​യിരുന്നു. എന്നാല്‍ ശ്രമം പാഴാകുന്ന അവസ്ഥയാണ്‌ ഇതുവരെ പ്രകടമായത്. അതിന്‍റെ വെളിച്ചത്തിലാണ് കുട്ടനാട് ഏറ്റെടുക്കാനുള്ള ശ്രമവുമായി യുഡിഎഫ് എത്തിയിരിക്കുന്നത്. കൂടാതെ, പാലായിലെ ദുരനുഭവം മുന്‍നിര്‍ത്തി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന വികാരം യുഡിഎഫില്‍ ശക്തമായിരുന്നു.  

അതേസമയം, സീറ്റിന്‍റെ പേരില്‍ പരസ്യപ്രഖ്യാപനങ്ങളോ അവകാശവാദങ്ങളോ പാടില്ലെന്ന് യുഡിഎഫ് നേതൃത്വം ഇരുവിഭാഗങ്ങള്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും പാലാ ഉപതിരഞ്ഞെടുപ്പ് ആവര്‍ത്തിക്കുന്ന രീതിയിലാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്.‌...