പാലാ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കും!!

പാലാ ഉപതിരഞ്ഞെടുപ്പില്‍ ആരായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി എന്ന് ഇന്ന് വൈകുന്നേരത്തോടെ അറിയാമെന്ന് ജോസ് കെ. മാണി. 

Last Updated : Sep 1, 2019, 04:46 PM IST
പാലാ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കും!!

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ആരായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി എന്ന് ഇന്ന് വൈകുന്നേരത്തോടെ അറിയാമെന്ന് ജോസ് കെ. മാണി. 

രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നും യുഡിഎഫാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

തോമസ്‌ ചാഴികാടന്‍ അദ്ധ്യക്ഷനായ പാര്‍ട്ടി ഉപദേശക സമിതി യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നും ഈ വിഷയത്തില്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിയതായും ജോസ് കെ. മാണി പറഞ്ഞു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എല്ലാം ശുഭകരമായിരിക്കുമെന്നും ജോസ് കെ. മാണി പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം, സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന ജോസ് കെ. മാണിയുടെ നിലപാടില്‍ പി.ജെ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയാണ് ഉള്ളത്. ചര്‍ച്ചകള്‍ പൂര്‍ത്തിയാകാതെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നതിലുള്ള അതൃപ്തി യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

ജോസ് കെ മാണി പക്ഷം നിഷ ജോസ് കെ മാണിയുടെ പേരാണ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്. അതിനാല്‍ ചര്‍ച്ചയുമായി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് ജോസഫ് പക്ഷം സ്വീകരിച്ചിരിക്കുന്ന നിലപാട്.

പാലായില്‍ നിഷ ജോസ് കെ. മാണിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ പി. ജെ. ജോസഫ് പക്ഷം നേരത്തേ തന്നെ രംഗത്ത് വന്നിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്കു നല്‍കണമെന്ന ഉപാധിയും അവര്‍ മുന്നോട്ടു വച്ചിരുന്നു. പൊതു സമ്മതനും ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയുമായിരിക്കണം പാലായില്‍ മത്സരിക്കേണ്ടത് എന്നാണ് ജോസഫ് പക്ഷം പറയുന്നത്. 

അതേസമയം, പാര്‍ട്ടിയില്‍ നടക്കുന്ന തര്‍ക്കം യുഡിഎഫിനെ ആശങ്കയിലാക്കിയിരിയ്ക്കുകയാണ്. എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇനിയും വൈകുന്നത് ഉചിതമല്ലെന്നാണ് യുഡിഫ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

 

 

Trending News