മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയം നേടിയിരിക്കുകയാണ് യുഡിഎഫിന്റെ ആര്യാടൻ ഷൗക്കത്ത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ആര്യാടൻ ഷൗക്കത്ത് ലീഡ് നിലനിർത്തിയിരുന്നു.
വിജയത്തിന് പിന്നാലെ നിലമ്പൂരിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ആര്യാടൻ ഷൗക്കത്ത്. ഫേസ്ബുക്കിലാണ് ഷൗക്കത്ത് പോസ്റ്റിട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഏവരും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും വെയിലിൽ പൊള്ളിയും മഴയിൽ നനഞ്ഞും യു ഡി എഫിന്റെ വിജയത്തിനായി ഓരോരുത്തരും പ്രവർത്തിച്ചുവെന്നും ഷൗക്കത്ത് പറഞ്ഞു. എല്ലാവരും ഒരേ മനസ്സോടെ മണ്ഡലത്തിൽ നിറഞ്ഞു നിന്നു. ഇത് നമ്മുടെ ഓരോരുത്തരുടെയും വിജയമാണെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു.
ആര്യാടൻ ഷൗക്കത്തിന്റെ എഫ്ബി പോസ്റ്റ്:
നിലമ്പൂരിന്റെ സ്നേഹത്തിന്
ഹൃദയപൂർവ്വം...
ഇലക്ഷൻ പ്രഖ്യാപിച്ചത് മുതൽ നിങ്ങൾ ഓരോരുത്തരും എന്നോട് കൂടെയുണ്ടായിരുന്നു. വെയിലിൽ പൊള്ളിയും മഴയിൽ നനഞ്ഞും യു ഡി എഫിന്റെ വിജയത്തിനായി നിങ്ങൾ തെരുവിലുണ്ടായിരുന്നു.
എന്റെ വിജയമെന്നത് കേവലം വ്യക്തിപരമായ ഒരു സന്തോഷമല്ല. എന്റെയും നിങ്ങളുടെയും ഈ നാടിന്റെയും സന്തോഷമാണ്. നിങ്ങൾ ഓരോരുത്തരുടെയും വിശ്രമമില്ലാത്ത രാപ്പകലുകളുകളുടെ വിയർപ്പു ഗന്ധമുണ്ട് അതിന്.
യു ഡി എഫിന്റെ മുതിർന്ന നേതാക്കൾ മുതൽ സഹപ്രവർത്തകർ,പോസ്റ്റർ ഒട്ടിച്ചവർ മുതൽ വീടുകൾ കയറിയിറങ്ങിയവർ, സോഷ്യൽമീഡിയയിൽ സജീവമായവർ , വോട്ട് ഉറപ്പിക്കാൻ ഓടിനടന്നവർ, മറുനാട്ടിലിരുന്നും യു ഡി എഫിന്റെ വിജയത്തിനായി ഒത്തുകൂടി പ്രവർത്തിച്ച പ്രവാസി സുഹൃത്തുക്കൾ, സംഘടനകൾ,തെരഞ്ഞെടുപ്പിനായി വേണ്ടി മാത്രം നാട്ടിലെത്തിയ അന്യസംസ്ഥാനത്തുള്ളവർ, പ്രവാസികൾ,സാമ്പത്തികമായും ശാരീരികമായും സഹകരിച്ചവർ...
നമുക്കിടയിൽ നേതാക്കളും പ്രവർത്തകരും എന്നില്ലായിരുന്നു
എല്ലാവരും ഒരേ മനസ്സോടെ മണ്ഡലത്തിൽ നിറഞ്ഞു നിന്നു
ഇത് നമ്മുടെ ഓരോരുത്തരുടെയും വിജയമാണ്.
നിങ്ങളിൽ ഒരുവനായി
നല്ല സുഹൃത്തായി
നല്ല സഹപ്രവർത്തകനായി
നല്ല ജനപ്രതിനിധിയായി
നല്ല നിലമ്പൂരിനായി
നാളെയും നിങ്ങളോടൊപ്പമുണ്ടാകും
നന്ദി വാക്കുകളിൽ ഒതുക്കുന്നില്ല
ഏവരെയും ഹൃദയത്തോട് ചേർത്തുപിടിക്കുന്നു.
നിങ്ങളുടെ,
ആര്യാടൻ ഷൗക്കത്ത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.