)
പാലക്കാട്: കോട്ടുവായ ഇട്ടശേഷം വായ അടക്കാൻ കഴിയാഞ്ഞ യുവാവിന് രക്ഷകനായി റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫീസർ. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. കന്യാകുമാരി- തിബ്രുഗഡ് വിവേക് എക്സ്പ്രസിലാണ് സംഭവം. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന് കോട്ടുവായ ഇട്ടതിനുശേഷം വായ അടക്കാൻ കഴിഞ്ഞില്ല. വായ തുറന്ന നിലയിൽ ബുദ്ധിമുട്ടിയ യാത്രക്കാരൻ റെയില്‍വെ അധികൃതരുടെ സഹായം തേടി.
തുടര്‍ന്ന് ട്രെയിൻ പാലക്കാട് ജംഗ്ഷൻ റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് അടിയന്തര ചികിത്സ നൽകിയത്. പാലക്കാട് റെയില്‍വേ ആശുപത്രിയിലെ ഡിവിഷണൽ മെഡിക്കൽ ഓഫീസര്‍ പിഎസ് ജിതൻ സ്റ്റേഷനിലെത്തിയാണ് ചികിത്സ നൽകിയത്. തുടര്‍ന്ന് പ്ലാറ്റ്ഫോമിൽ വെച്ച് തന്നെ യുവാവിന് ചികിത്സ നൽകി. ടിഎംജെ ഡിസ് ലോക്കേഷൻ (താടിയെല്ലുകൾ സ്തംഭിക്കുക) എന്ന അവസ്ഥയാണ് യാത്രക്കാരന് സംഭവിച്ചത്. വൈദ്യസഹായം നൽകിയ മെഡിക്കൽ ഓഫീസര്‍ക്ക് നന്ദി പറഞ്ഞാണ് ഒടുവിൽ യുവാവ് മടങ്ങിയത്. യുവാവ് അതേ ട്രെയിനിൽ തന്നെ യാത്ര തുടരുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.