'പങ്കെടുക്കാത്ത യോഗത്തില്‍ മൗനം പാലിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തില്‍'?മുഖ്യമന്ത്രിയോട് കേന്ദ്രമന്ത്രി!

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി മുരളീധരനും തമ്മിലുള്ള ഏറ്റ് മുട്ടല്‍ പുതിയ തലത്തില്‍ എത്തിയിരിക്കുന്നു.

Last Updated : May 27, 2020, 05:46 AM IST
  • കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ താന്‍ പങ്കെടുത്തിട്ടുപോലുമില്ല.
    എന്നിട്ടും കേന്ദ്രമന്ത്രി വി മുരളീധരൻ യോഗത്തിൽ മൗനം പാലിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല.
    കേന്ദ്ര നിലപാട് അറിയിക്കാൻ കേന്ദ്ര സഹമന്ത്രിയെന്ന നിലയിൽ ഈ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചിരുന്നില്ല എന്നതാണ് വാസ്തവം.
    അങ്ങനെ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ നിശ്ചയമായും ആ യോഗത്തിൽ താനുണ്ടാകുമായിരുന്നു,കേന്ദ്രമന്ത്രി വ്യക്തമാക്കി.
    ഇക്കാര്യം തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കേന്ദ്രമന്ത്രി വിശദീകരിക്കുകയും ചെയ്തു
'പങ്കെടുക്കാത്ത യോഗത്തില്‍ മൗനം പാലിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തില്‍'?മുഖ്യമന്ത്രിയോട് കേന്ദ്രമന്ത്രി!

ന്യൂഡല്‍ഹി:മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി മുരളീധരനും തമ്മിലുള്ള ഏറ്റ് മുട്ടല്‍ പുതിയ തലത്തില്‍ എത്തിയിരിക്കുന്നു.

നേരത്തെ പ്രവാസികളെ തിരികെ കൊണ്ട് വരുന്നതുമായി ബന്ധപെട്ട കാര്യങ്ങളില്‍ ഇരുവരും പരസ്പരം വിമര്‍ശനം ഉന്നയിച്ച് കൊണ്ട് രംഗത്ത് 
വന്നിരുന്നു.പ്രവാസികള്‍ക്ക് മതിയായ ക്വറന്റെയ്ന്‍ കേന്ദ്രങ്ങള്‍ സംസ്ഥാനം തയ്യാറാക്കിയെന്ന് ആദ്യം അവകാശപെട്ടപ്പോള്‍ അതിനെ സ്വാഗതം ചെയ്ത്
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രംഗത്ത് വന്നിരുന്നു.എന്നാല്‍ പിന്നീട് സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളുടെയും മറുനാട്ടില്‍ നിന്നുള്ള 
മലയാളികളുടെയും മടങ്ങി വരവിനോട് സ്വീകരിച്ച സമീപനത്തെ തുടര്‍ന്ന് കേരളം ആവശ്യത്തിന് ക്വാറന്റെയ്ന്‍ സെന്ററുകള്‍ ഒരുക്കിയോ എന്ന 
ചോദ്യം വി മുരളീധരന്‍ ഉന്നയിക്കുകയും ചെയ്തു.

Also Read:കൊറോണക്കാലം സ്കൂൾ ജീവിതം മാറ്റിമറിക്കുമോ?

 

കേന്ദ്രമന്ത്രി സ്വീകരിച്ച നിലപാട് സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കുകയും ചെയ്തു.
ഇങ്ങനെ വളരെ കൃത്യമായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ വിട്ട് വീഴ്ച്ചയില്ലാത്ത സമീപനമാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ സ്വീകരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി വി മുരളീധരനും ഇങ്ങനെ പരസ്പരം വിമര്‍ശനം ഉന്നയിക്കുന്നതിനിടയിലാണ്,മുഖ്യമന്ത്രി കോവിഡ് പ്രതിരോധ 
നടപടികളെ ക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചത്.ഈ യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരൻ യോഗത്തിൽ മൗനം പാലിച്ചുവെന്ന് 
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.എന്നാല്‍ പിന്നാലെ കേന്ദ്രമന്ത്രി ഇതിനെതിരെ രംഗത്ത് വന്നു.

Also Read:കേരളം കണ്ട് പഠിക്കണോ..?തിരുപ്പതി തിരുമല ദേവസ്വം ഭുമി വില്‍ക്കാനുള്ള തീരുമാനം പിന്‍വലിച്ചു!

കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ താന്‍ പങ്കെടുത്തിട്ടുപോലുമില്ല. 
എന്നിട്ടും കേന്ദ്രമന്ത്രി വി മുരളീധരൻ യോഗത്തിൽ മൗനം പാലിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന്  അറിയില്ല. 
കേന്ദ്ര നിലപാട് അറിയിക്കാൻ കേന്ദ്ര സഹമന്ത്രിയെന്ന നിലയിൽ ഈ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചിരുന്നില്ല എന്നതാണ് വാസ്തവം. 
അങ്ങനെ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ നിശ്ചയമായും ആ യോഗത്തിൽ താനുണ്ടാകുമായിരുന്നു,കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇക്കാര്യം തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കേന്ദ്രമന്ത്രി വിശദീകരിക്കുകയും ചെയ്തു.
കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചതിങ്ങനെ,

"കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ ഞാൻ പങ്കെടുത്തിട്ടുപോലുമില്ല. എന്നിട്ടും 
കേന്ദ്രമന്ത്രി വി മുരളീധരൻ യോഗത്തിൽ മൗനം പാലിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് എനിക്ക് അറിയില്ല. 
കേന്ദ്ര നിലപാട് അറിയിക്കാൻ കേന്ദ്ര സഹമന്ത്രിയെന്ന നിലയിൽ ഈ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചിരുന്നില്ല എന്നതാണ് വാസ്തവം. 
അങ്ങനെ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ നിശ്ചയമായും ആ യോഗത്തിൽ ഞാനുണ്ടാകുമായിരുന്നു. 
എല്ലാ എംപിമാർക്കും അയച്ച കൂട്ടത്തിൽ എന്റെ പേഴ്സണൽ സ്റ്റാഫിനും വാട്സാപ്പിൽ ഇന്നലെ വൈകിട്ടൊരു നോട്ടീസ് ഈ യോഗത്തെക്കുറിച്ച് 
കിട്ടിയെന്നത് സത്യമാണ്. ആ നോട്ടീസ് ഒരു പൊതു സ്വഭാവത്തിലുള്ളതും കളക്ട്രേറ്റിലെത്തി യോഗത്തിൽ പങ്കെടുക്കണമെന്ന് പറയുന്നതുമാണ്. 
വ്യക്തമായി കാര്യങ്ങൾ പറഞ്ഞ് ഒരു ഫോൺ കോളോ ഇമെയിലോ വന്നിരുന്നെങ്കിൽ, വിദേശകാര്യ മന്ത്രാലയത്തിലെ മുൻ നിശ്ചയിച്ച യോഗങ്ങളുണ്ടായിരുന്നത് 
മാറ്റി വച്ച് ഈ യോഗത്തിൽ പങ്കെടുക്കാൻ ഞാൻ തയ്യാറാകുമായിരുന്നു. എന്തായാലും ഇതിത്തിരി കടുത്തു പോയി.
ഇതിപ്പോ ഇങ്ങനെ സംഭവിക്കാൻ കാരണം, മുഖ്യമന്ത്രി ഉപദേശകർ പറഞ്ഞത് ഏറ്റു പാടിയതുകൊണ്ടാണോ? 
വീഡിയോ കോൺഫറൻസിംഗിൽ ഞാൻ വന്നിട്ടുണ്ടോയെന്ന് സ്ക്രീനിലൊന്ന് നോക്കിയാൽ അങ്ങേയ്ക്ക് മനസിലാകില്ലേ? 
വരാത്ത എന്നെ കണ്ടെന്നും, ഞാനൊന്നും മിണ്ടിയില്ലെന്നും കണ്ടെത്തി അങ്ങയോട് പറഞ്ഞ ഉപദേശകന് നമോവാകം''

Trending News