കേരളാ പൊലീസിനെതിരെ കേന്ദ്രമന്ത്രി;പോലീസ് പോലീസിന്‍റെ പണിയെടുക്കണമെന്ന് മുരളീധരന്‍

കേരളാ പോലീസ് കസ്റ്റഡിയില്‍ എടുത്ത അട്ടപാടിയിലെ ശ്രീജിത്തിന്‍റെ വീഡിയോ പോലീസ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതാണ് കേന്ദ്രമന്ത്രിയെ ചോടിപ്പിച്ചത്.

Last Updated : Feb 28, 2020, 06:21 AM IST
കേരളാ പൊലീസിനെതിരെ കേന്ദ്രമന്ത്രി;പോലീസ് പോലീസിന്‍റെ പണിയെടുക്കണമെന്ന് മുരളീധരന്‍

കാസര്‍കോട്‌:കേരളാ പോലീസ് കസ്റ്റഡിയില്‍ എടുത്ത അട്ടപാടിയിലെ ശ്രീജിത്തിന്‍റെ വീഡിയോ പോലീസ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതാണ് കേന്ദ്രമന്ത്രിയെ ചോടിപ്പിച്ചത്.

നേരത്തെ മറ്റ് ബിജെപി നേതാക്കള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.മുന്‍ ഡിജിപി സെന്‍കുമാറും ശ്രീജിത്തിന്‍റെ അറെസ്റ്റില്‍ പോലീസിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.കേന്ദ്രമന്ത്രി വി മുരളീധരന്‍ കാസര്‍കോട് ബിജെപി ജില്ലാ അധ്യക്ഷനായി കെ ശ്രീകാന്ത് ചുമതലയേറ്റ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ശ്രീജിത്തിന്‍റെ അറെസ്റ്റിനെ കുറിച്ച് പരാമര്‍ശിച്ചത്.

പൗരത്വ  നിയമ ഭേദഗതിക്ക് അനുകൂല നിലപാട് സ്വീകരിച്ചതിന് കേരളാ പോലീസ്  കസ്റ്റഡിയിലെടുത്ത
അട്ടപ്പാടിയിലെ ശ്രീജിത്തിന്റെ  വീഡിയോ പൊലീസ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.പോലീസ് പോലീസിന്‍റെ പണിയെടുക്കുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു,

സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വിദ്വേഷം വളർത്തും വിധം പരാമർശം നടത്തിയ ആര്‍എസ്എസ്  പ്രവർത്തകന്‍ അഗളി കള്ളമല സ്വദേശി ശ്രീജിത്ത്​ രവീന്ദ്രനെയാണ് പോലീസ്  അറസ്റ്റ് ചെയ്തത്.ഇയാളുടെ അറസ്റ്റിനെ അടിസ്ഥാനമാക്കി കേരളാ പോലീസിന്‍റെ സൈബർ വിഭാഗ൦ ട്രോൾ വീഡിയോയും തയാറാക്കി. ഇത് കേരളാ പോലീസിന്‍റെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തിരുന്നു.

 

Trending News