)
കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം അപകടത്തിൽപെട്ടും. നിയന്ത്രണം വിട്ട കാർ റോഡരികിലുള്ള പാറക്കല്ലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശത്തെ രണ്ട് ടയറുകളും കേടായി. സുരേഷ് ഗോപി പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെയാണ് സംഭവം. എംസി റോഡിൽ പുതുവേലി വൈക്കം കവലയ്ക്കു സമീപത്ത് വച്ചാണ് അപകടമുണ്ടായത്. അുകടത്തിന് പിന്നാലെ 20 മിനിറ്റോളം നേരം സുരേഷ്വ ഗോപി വഴിയിൽ കുരുങ്ങിയിരുന്നു. തുടർന്ന് മന്ത്രിയെ കൂത്താട്ടുകുളത്തു നിന്നെത്തിയ പൊലീസ് വാഹനത്തിൽ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിൽ എത്തിക്കുകയും കൊച്ചിയിൽ നിന്ന് മറ്റൊരു വാഹനം എത്തിച്ച് അദ്ദേഹം യാത്ര പുനരാരംഭിക്കുകയും ചെയ്തു.
കൊല്ലത്തുന് നിന്ന് തൃശൂരിലേക്ക് പോകുകവെയാണ് കേന്ദ്രമന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ മന്ത്രി മുൻ സീറ്റിലാണ് ഇരുന്നിരുന്നത്. വാഹനം പെട്ടെന്ന് തന്ന ഡ്രൈവർ നിയന്ത്രണത്തിലാക്കിയത് കൊണ്ട് വലിയ അപകടം ഒഴിവായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.