close

News WrapGet Handpicked Stories from our editors directly to your mailbox

പ്രതിഷേധം: എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടും!!

തിരുത്തല്‍ നടപടിയെന്ന നിലയിലാണ് യൂണിവേഴ്‌സിറ്റി കോളേജ്  യൂണിറ്റ് പിരിച്ചുവിടുന്നതെന്ന് അഖിലേന്ത്യാ പ്രസിഡന്‍റ് വിപി സാനു പറഞ്ഞു. 

Updated: Jul 12, 2019, 04:20 PM IST
പ്രതിഷേധം: എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടും!!

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടുമെന്ന് അഖിലേന്ത്യാ നേതൃത്വം.

വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് യൂണിറ്റ് പിരിച്ചുവിടാന്‍ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. 

തിരുത്തല്‍ നടപടിയെന്ന നിലയിലാണ് യൂണിവേഴ്‌സിറ്റി കോളേജ്  യൂണിറ്റ് പിരിച്ചുവിടുന്നതെന്ന് അഖിലേന്ത്യാ പ്രസിഡന്‍റ് വിപി സാനു പറഞ്ഞു. 

പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ബാക്കി കാര്യങ്ങള്‍ പരിശോധിച്ചു കൊണ്ട് സംഘടനാപരമായി നടപടിയെടുക്കുമെന്നും സാനു വ്യക്തമാക്കി. 

ക്യാമ്പസിനകത്തെ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനോ ഒഴുവാക്കാനോ യൂണിറ്റിന് കഴിഞ്ഞിട്ടില്ല എന്നാണ് മനസിലാക്കുന്നതെന്നും അതുകൊണ്ടാണ് യൂണിറ്റിനെതിരെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റ സംഭവത്തിന് പിന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകരാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. 

ക്യാന്‍റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം ഒത്തുതീര്‍പ്പാക്കാനായി വിളിച്ച അനുരഞ്ജന ചര്‍ച്ചയ്ക്കിടെ സംഘര്‍ഷമുണ്ടാവുകയും അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു.

രണ്ട് കുത്തുകളാണ് അഖിലിന്‍റെ ശരീരത്തില്‍ കണ്ടെത്താനായത്. എന്നാല്‍, മുറിവുകളുടെ ആഴം വ്യക്തമല്ല. ആഴം തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തണ൦. അഖിലിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

നിലവില്‍ വിദ്യാര്‍ത്ഥിയുടെ നില തൃപ്തികാരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.