മഴ: പരീക്ഷകള്‍ മാറ്റി!!

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. 

Last Updated : Aug 12, 2019, 12:29 PM IST
മഴ: പരീക്ഷകള്‍ മാറ്റി!!

മഴമൂലം ദുരിതം തുടരുന്ന സാഹചര്യത്തില്‍ കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. 

മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ 14-നു നടത്താനിരുന്ന വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി രജിസ്ട്രാര്‍ ഡോ. കെ. സാബുക്കുട്ടന്‍ അറിയിച്ചു.

ആരോഗ്യസർവകലാശാല 13,14 തീയതികളിലായി നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. 

More Stories

Trending News