)
കൊച്ചി: മാനേജറെ മര്‍ദ്ദിച്ചു എന്ന പരാതിയില്‍ പോലീസ് കേസ് എടുത്തതിന് പിറകെ പ്രതികരണവുമായി ഉണ്ണി മുകുന്ദന്. മാനേജര്‍ വിപിന്‍ കുമാറിനെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നാണ് ഉണ്ണി മുകുന്ദന് വ്യക്തമാക്കുന്നത്. മനോരമ ഓണ്‍ലൈനിനോടാണ് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം, വിപിന്‍ കുമാറിന്റെ കണ്ണട പൊട്ടിച്ചു എന്ന കാര്യം ഉണ്ണി മുകുന്ദന് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും കൂടെ ഉണ്ടായിരുന്നു എന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്. സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറ ഉണ്ടായിരുന്നു എന്നും ഉണ്ണി പറയുന്നുണ്ട്.
വിപിന്‍ കുമാര്‍ ഒരു സുഹൃത്തിനെ പോലെ ഏറെനാള്‍ തന്റെ കൂടെ ഉണ്ടായിരുന്ന ആളാണ്. അങ്ങനെ ഒരാള്‍ തനിക്കെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുകയും പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് ചോദിക്കുക മാത്രം ആണ് ഉണ്ടായത്. ഏറെക്കാലം ഒരുമിച്ചുണ്ടായിരുന്ന വ്യക്തി ഇങ്ങനെ ചെയ്യുമ്പോഴുള്ള ദു:ഖം വലുതാണെന്നും ഉണ്ണിയുടെ പ്രതികരണത്തിലുണ്ട്.
തനിക്കെതിരെ അപവാദ പ്രചാരണം നടത്താനുള്ള കാരണം എന്താണെന്ന് അറിയാന്‍ വേണ്ടിയാണ് ഫ്ലാറ്റിലേക്ക് ചെന്നത്. ഇക്കാര്യം ചോദിച്ചപ്പോള്‍ കൃത്യമായ ഉത്തരമില്ലായിരുന്നു. കൂളിങ് ഗ്ലാസ്സ് ഊരി സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, അതിനും അയാള്‍ക്ക് കഴിഞ്ഞില്ല എന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്. ഇതിന് പിറകെ കണ്ണട ഊരിപ്പൊട്ടിച്ചു എന്ന കാര്യം സമ്മതിക്കുകയും ചെയ്യുന്നുണ്ട.
അവിടെ വച്ച് വിപിന്‍ തന്നോട് മാപ്പുപറഞ്ഞു എന്നും ഇതോടെ പ്രശ്നം തീര്‍ന്നുവെന്നും ഉണ്ണി പറയുന്നുണ്ട്. വിപിന്റെ കൈയ്യില്‍ നിന്ന് അക്കൗണ്ടുകളും പാസ്സ്വേര്‍ഡുകളും തിരിച്ചുതരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടൊവിനോയേയും തന്നേയും തെറ്റിക്കാനുള്ള ശ്രമമാണ് നരിവേട്ട സിനിമയെ കുറിച്ചുള്ള പരാമര്മങ്ങളെന്നും ഉണ്ണി മുകുന്ദന് ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു ഉണ്ണി മുകുന്ദന്റെ മാനേജര്‍ ആയിരുന്ന വിപിന്‍ കുമാര്‍ മര്‍ദ്ദന പരാതിയുമായി രംഗത്ത് വന്നത്. ടൊവിനോയുടെ നരിവേട്ട എന്ന സിനിമയെ പ്രസംശിച്ച് ഇഉന്സ്റ്റഗ്രാമില് പോസ്റ്റ് ഇട്ടതിന് പിറകെയാണ് ഉണ്ണി മുകുന്ദന് തന്നെ മര്‍ദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തത് എന്നാണ് വിപിന്‍ കുമാറിന്റെ പരാതിയില്‍ പറയുന്നത്. വിപിന്റെ പരാതിയില്‍ പിന്നീട് കാക്കനാട് പോലീസ് കേസ് എടുക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.