)
മാനേജറെ മര്‍ദ്ദിച്ചു എന്ന പരാതിയില്‍ പോലീസ് കേസ് എടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ ഉണ്ണി മുകുന്ദൻ. എറണാകുളം ജില്ലാ കോടതിയിലാണ് ഉണ്ണി മുകുന്ദൻ ഹർജി സമർപ്പിച്ചത്. തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയാണെന്നും വ്യാജ പരാതിയാണെന്നും ഉണ്ണി മുകുന്ദൻ ഹർജിയിൽ പറയുന്നു. ആരോപണങ്ങൾ തന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തെന്നും വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങൾക്കുമായാണ് വിപിൻ പരാതി നല്‍കിയിരിക്കുന്നതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
അതേസമയം, മാനേജറുടെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസ് എടുത്തു. നടൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. കൊച്ചിയിലെ തന്റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പരാതി നൽകിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
എന്നാൽ, മാനേജര്‍ വിപിന്‍ കുമാറിനെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നാണ് ഉണ്ണി മുകുന്ദന് വ്യക്തമാക്കുന്നത്. എന്നാൽ, വിപിന്‍ കുമാറിന്റെ കണ്ണട പൊട്ടിച്ചു എന്ന കാര്യം ഉണ്ണി മുകുന്ദന് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും കൂടെ ഉണ്ടായിരുന്നു എന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്. സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറ ഉണ്ടായിരുന്നു എന്നും ഉണ്ണി പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.