UPSC Result 2025 declared: സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറിൽ അഞ്ച് മലയാളികൾ

UPSC Civil Service Exam Result Published: ആദ്യ 5 റാങ്കിൽ 3 പേർ വനിതകളാണ്. ആദ്യ 100 റാങ്കിൽ 5 മലയാളികൾ ഇടംനേടി.

Written by - Zee Malayalam News Desk | Last Updated : Apr 22, 2025, 05:49 PM IST
  • യുപി പ്രയാ​​ഗ് രാജ് സ്വദേശി ശക്തി ദുബെ ഒന്നാം റാങ്ക് നേടി
  • ഹരിയാന സ്വദേശി ഹർഷിത ​ഗോയൽ രണ്ടാം റാങ്ക് നേടി
UPSC Result 2025 declared: സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറിൽ അഞ്ച് മലയാളികൾ

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചതിൽ ആദ്യ 100 പേരിൽ അഞ്ച് മലയാളികൾ. യുപി പ്രയാ​​ഗ് രാജ് സ്വദേശി ശക്തി ദുബെ ആണ് ഒന്നാം റാങ്ക് നേടിയത്. ഹരിയാന സ്വദേശി ഹർഷിത ​ഗോയൽ രണ്ടാം റാങ്ക് നേടി. ആദ്യ അഞ്ച് റാങ്കിൽ മൂന്ന് പേർ വനിതകളാണ്.

Add Zee News as a Preferred Source

ആദ്യ 100 റാങ്കിൽ അഞ്ച് മലയാളികൾ ഇടംനേടി. മാളവിക ജി നായർ (45), നന്ദന (47), സോണറ്റ് ജോസ് (54), റീനു അന്ന മാത്യൂ (81), ദേവിക പ്രിയദർശിനി (95) എന്നിവരാണ് ആദ്യ നൂറ് റാങ്കിൽ ഇടംനേടിയ മലയാളികൾ.

ALSO READ: സിവിൽ സർവീസ് പരീക്ഷാ ഫലം; ഒന്നാം റാങ്ക് യുപി സ്വദേശിക്ക്

മഹാരാഷ്ട്ര സ്വദേശി ഡോം​ഗ്രേ അർചിത് പരാ​ഗ് ആണ് മൂന്നാം സ്ഥാനം നേടിയത്. 1009 പേരാണ് സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിശദ വിവരങ്ങൾക്ക് https://upsc.gov.in എന്ന യു പി എസ് സിയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News