UPSC Result 2025 Declared: റാങ്ക് തിളക്കം; സിവിൽ സർവീസ് വിജയത്തിളക്കത്തിൽ നന്ദന

UPSC Result 2025: മൂന്ന് വർഷത്തെ പരിശ്രമത്തിൻ്റെ ഫലമാണ് ജയമെന്നും ഉയർന്ന റാങ്കിലുള്ള വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും നന്ദന സീ മലയാളം ന്യൂസിനോട് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Apr 22, 2025, 06:36 PM IST
  • കോളേജ് പഠനത്തിന് ശേഷം യു പി എസ് സി പരീക്ഷയ്ക്കായി പഠനം ആരംഭിച്ചു
  • മൂന്ന് വർഷം കഠിന പരിശ്രമം ചെയ്തുവെന്നും നന്ദന
UPSC Result 2025 Declared: റാങ്ക് തിളക്കം; സിവിൽ സർവീസ് വിജയത്തിളക്കത്തിൽ നന്ദന

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ 47-ാം റാങ്ക് നേടി തിരുവനന്തപുരം സ്വദേശിനി നന്ദന. ആദ്യ 100 പേരിൽ അഞ്ച് മലയാളികൾ ആണുള്ളത്. മാളവിക ജി നായർ (45), ജെ.പി നന്ദന (47), സോണറ്റ് ജോസ് (54), റീനു അന്ന മാത്യൂ (81), ദേവിക പ്രിയദർശിനി (95) എന്നിവരാണ് ആദ്യ നൂറ് റാങ്കിൽ ഇടംനേടിയ മലയാളികൾ.

ഐഎഎസ് നേടുക എന്നുള്ളത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നുവെന്ന് ജെ.പി നന്ദന പറഞ്ഞു. മൂന്ന് വർഷത്തെ പരിശ്രമത്തിൻ്റെ ഫലമാണ് ഇപ്പോഴത്തെ ജയം. ഉയർന്ന റാങ്കിലുള്ള വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും നന്ദന സീ മലയാളം ന്യൂസിനോട് പറഞ്ഞു. 2022ൽ കോളേജ് പഠനത്തിന് ശേഷം യു പി എസ് സി പരീക്ഷയ്ക്കായി തയ്യാറെടുപ്പുകൾ തുടങ്ങി.

ALSO READ: സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറിൽ അഞ്ച് മലയാളികൾ

മൂന്ന് വർഷം കഠിന പരിശ്രമം ചെയ്തിരുന്നു. അതിന് നല്ല റിസൾട്ട് ലഭിച്ചതിൽ സന്തോഷമുണ്ട്. രണ്ടാമത്തെ ശ്രമത്തിലാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. ആദ്യത്തെ ശ്രമത്തിൽ കിട്ടാത്തതിൽ വിഷമം ഉണ്ടായിരുന്നു. രണ്ടാമത്തെ ശ്രമത്തിൽ പ്രിലിമിനറിയും മറ്റ് സ്റ്റേജുകളും ക്ലിയർ ചെയ്യമെന്ന് ആ​ഗ്രഹിച്ചാണ് പഠിച്ചത്. 47-ാം റാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News