പത്തനാപുരം: സിവിൽ സർവീസ് പരീക്ഷയിൽ 81-ാം റാങ്ക് നേടി റീനു അന്നാ മാത്യു. പ്ലാവിളയിൽ വീട്ടിൽ ജോജി മാത്യു, ആനി മാത്യു ദമ്പതികളുടെ മകളാണ് റീനു അന്നാ മാത്യു. 81-ാം റാങ്ക് കിട്ടിയതിൽ സന്തോഷമുണ്ടെന്നും വിജയത്തിൽ മാതാപിതാക്കളോടും അധ്യാപകരോടും നന്ദി അർപ്പിക്കുന്നതായും റീനു അന്നാ മാത്യു പറഞ്ഞു.
പത്തനാപുരം മൗണ്ട് താബോർ സ്കൂളിൽ പ്രാഥമിക പഠനം കഴിഞ്ഞ് നവോദയ സ്കൂളിൽ പ്ലസ്ടു പഠനം നടത്തി. ഉപരിപoനം ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ പൂർത്തിയാക്കിയ ശേഷം തിരികെ തിരുവനന്തപുരത്ത് സിവിൽ സർവീസ് കോച്ചിംഗ് നടത്തി.
മകളുടെ സിവിൽ സർവീസ് പരീക്ഷാ വിജയം സർപ്രൈസ് ആണെന്നും വിജയം ആദ്യം വിശ്വസിക്കാനായില്ലന്നും പിതാവ് ജോജി മാത്യു പറഞ്ഞു. കപ്പലിൽ ഉദ്യോഗസ്ഥനാണ് ജോജി മാത്യു. ബാങ്ക് ജീവനക്കാരിയാണ് മാതാവ് ആനി മാത്യു. ജേക്കബ് മാത്യു, റിയാ മറിയം മാത്യു എന്നിവർ സഹോദരങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









