ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് അഞ്ച് വർഷം വയറ്റിൽ കത്രികയുമായി നടന്ന ഉഷ ജോസഫ് ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ടു. അഞ്ച് വർഷം മുൻപ് വയറ്റിനുള്ളിൽപ്പെട്ട കത്രിക നീക്കം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ആലപ്പുഴ സ്വദേശി ഉഷ ജോസഫ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷമാണ് ഉഷയുടെ ദുരിതജീവിതത്തിന് അവസാനമായത്.
നഷ്ടപരിഹാരത്തിനോ ചികിത്സ ചിലവ് സംബന്ധിച്ചോ സർക്കാരിൽ നിന്ന് ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് ഉഷയുടെ കുടുംബം വ്യക്തമാക്കി. ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞു. അഞ്ച് വർഷമായി അനുഭവിച്ച വേദനയ്ക്ക് ആശ്വാസമുണ്ടെന്ന് വീട്ടിലെത്തിയ ഉഷ പറഞ്ഞു. ഇത്തരത്തിൽ ഒരു വേദന ഇനി ഒരു സ്ത്രീയും അനുഭവിക്കരുതെന്നും ഉത്തരവാദികൾക്കെതിരെ കൃത്യമായ നടപടി വേണമെന്നും മകന് ജോലി നൽകിയെങ്കിലും സഹായിക്കണമെന്നും ഉഷ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









