തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിവധ ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തുകയും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ദുരന്ത നിവാരണ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ് കേരളത്തിൽ യുവി ഇൻഡക്സ് അപകടരമായ നിലയിലാണെന്ന് കണ്ടെത്തിയത്. വെയിലിന് ഒപ്പം എത്തുന്ന 10 മുതൽ 400 നാനോ മീറ്റർ വരെ തരംഗ ദൈർഘ്യമുള്ളവികിരണമാണ് അള്‍ട്ര വയറ്റ് രശ്മികള്‍. സുര്യപ്രകാശത്തിന്‍റെ 10 ശതമാനത്തോളം യുവി ലൈറ്റാണ്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്ര രോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ട് തന്നെ യുവി ഇൻഡക്സ് കൂടിയ ജില്ലകളിൽ കടുത്ത ജാഗ്രത പാലിക്കേണ്ടതുണ്ട്. പത്ത് ജില്ലകൾക്ക് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്, വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചത്.
2025 മാർച്ച് 14,15 തീയതികളിൽ ഉയർന്ന താപനില പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37°C വരെയും കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36°C വരെയും; തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35°C വരെയും; വയനാട്, ഇടുക്കി ജില്ലകളിൽ 34°C വരെയും (സാധാരണയെക്കാൾ 2 - 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









