പി. കെ ശശിക്കെതിരെ നടപടി വേണം; യെച്ചൂരിക്ക് വി. എസിന്‍റെ കത്ത്

സ്ത്രീ സംരക്ഷണ നിലപാട് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കണമെന്നും കേന്ദ്ര നേതൃത്വത്തിന്‍റെ മേല്‍നോട്ടത്തില്‍ നേരിട്ടുള്ള അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Last Updated : Sep 7, 2018, 07:05 PM IST
പി. കെ ശശിക്കെതിരെ നടപടി വേണം; യെച്ചൂരിക്ക് വി. എസിന്‍റെ കത്ത്

തിരുവനന്തപുരം: പി. കെ ശശി എംഎല്‍എയ്ക്കെതിരെ ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സിപിഎം നേതാവുമായ വി. എസ് അച്യുതാനന്ദന്‍ രംഗത്ത്.

ഡിവൈഎഫ്ഐ വനിതാ നേതാവ് ഉന്നയിച്ച പരാതിയില്‍ ശശിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വി. എസ് കത്തയച്ചു.

സ്ത്രീ സംരക്ഷണ നിലപാട് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കണമെന്നും കേന്ദ്ര നേതൃത്വത്തിന്‍റെ മേല്‍നോട്ടത്തില്‍ നേരിട്ടുള്ള അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോപണ വിധേയനായ പി. കെ ശശിയ്ക്കെതിരേ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് സിപിഎം സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. 

ആരോപണ വിധേയരെ എഴുന്നള്ളിച്ച്‌ ഷോഷയാത്ര നടത്തുകയും, പൂമാലയിട്ട് സ്വീകരിക്കുന്നതുമായ രീതി സിപിഎമ്മിലില്ലെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

More Stories

Trending News