)
കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി സൗജന്യം കൊടുക്കാൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ വിരട്ടുന്നതൊന്നും ശരിയായ കാര്യമല്ല.
സർക്കാരിനെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സമയം മാറ്റണമെന്ന് ആഗ്രഹിക്കുന്നവർ, അവരുടെ ആവശ്യത്തിന് വേണ്ടി അവർ സമയം ക്രമീകരിക്കുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകളിൽ സമയമാറ്റം നടപ്പിലാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന് എതിരെ എ.പി - ഇ.കെ വിഭാഗം സമസ്ത രംഗത്തെത്തിയിരുന്നു. സ്കൂളുകളുടെ പ്രവൃത്തി സമയം മാറ്റുന്നത് മദ്രസാ വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്നാണ് സമസ്ത നേതാക്കൾ പറഞ്ഞത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സമസ്ത പ്രക്ഷോഭത്തിന് ഒരുങ്ങുന്നതിനിടെയാണ് സ്കൂൾ സമയമാറ്റത്തെക്കുറിച്ച് ആലോചനയിൽ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
എ.പി. സമസ്തയും സ്കൂൾ സമയമാറ്റത്തിൽ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ വേണമെന്ന് ആയിരുന്നു കാന്തപുരം വിഭാഗത്തിന്റെ ആവശ്യം. സ്കൂൾ സമയമാറ്റം സംബന്ധിച്ച് വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും ഇടയിലുള്ള ആശങ്കകളും പരിഹരിക്കണമെന്നും എ.പി. സമസ്ത ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.