വരാപ്പുഴ കസ്റ്റഡി മരണം: അറസ്റ്റിലായ എസ്ഐ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യം ചെയ്യലിനായി ദീപക്കിനെ കസ്റ്റഡിയില്‍ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.

Last Updated : Apr 25, 2018, 01:57 PM IST
വരാപ്പുഴ കസ്റ്റഡി മരണം: അറസ്റ്റിലായ എസ്ഐ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത്‌ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ എസ്ഐ ദീപക്കിനെ ക്രൈം ബ്രാഞ്ച് പൊലീസിന്‍റെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യം ചെയ്യലിനായി ദീപക്കിനെ കസ്റ്റഡിയില്‍ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.

അതേസമയം ദീപക് സമര്‍പ്പിച്ച ജാമ്യാപേക്ഷ പറവൂര്‍ മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ദീപക്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന്‍ ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.

Trending News