വരാപ്പുഴ കസ്റ്റഡി മരണം: പറവൂര്‍ സിഐ ക്രിസ്പിന്‍ സാം അറസ്റ്റില്‍

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത്‌ കൊല്ലപ്പെട്ട സംഭവത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്തു. കേസില്‍ അഞ്ചാം പ്രതിയായാണ് ക്രിസ്പിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ആലുവ പൊലീസ് ക്ലബ്ബില്‍ രണ്ട് മണിക്കൂറിലേറെ നേരം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

Last Updated : May 1, 2018, 08:58 PM IST
വരാപ്പുഴ കസ്റ്റഡി മരണം: പറവൂര്‍ സിഐ ക്രിസ്പിന്‍ സാം അറസ്റ്റില്‍

ആലുവ: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത്‌ കൊല്ലപ്പെട്ട സംഭവത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്തു. കേസില്‍ അഞ്ചാം പ്രതിയായാണ് ക്രിസ്പിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ആലുവ പൊലീസ് ക്ലബ്ബില്‍ രണ്ട് മണിക്കൂറിലേറെ നേരം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

അതേസമയം സിഐയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല. അന്യായമായി തടങ്കലില്‍ വെച്ചതിനും കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ തിരിമറി കാട്ടിയതിനുമാണ് ക്രിസ്പിന്‍ സാമിനെതിരെ ചുമത്തിയിരിക്കുന്നത്. 

കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ സിഐ മര്‍ദ്ദിച്ചിരുന്നില്ല. എന്നാല്‍, എസ്ഐ ദീപക്കും റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മറ്റ് പൊലീസുകാരും ശ്രീജിത്തിനെ മര്‍ദ്ദിച്ചത് തടയാന്‍ ശ്രമിച്ചില്ല. അതേക്കുറിച്ച് അന്വേഷിച്ചില്ല, ശ്രീജിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല തുടങ്ങിയവ സാമിനെതിരെയുള്ള ഗുരുതര പിഴവായാണ് അന്വേഷണ സംഘം വിലയിരുത്തിയത്.

കേസില്‍ വരാപ്പുഴ എസ്ഐ ദീപക്കിനേയും റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്ന് പൊലീസുകാരേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Trending News