ആശുപത്രി വിട്ടു; പുതിയ അതിഥിയെ പരിചയപ്പെടുത്തി വാവാ സുരേഷ്!

പാമ്പു കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു.

Last Updated : Feb 22, 2020, 05:13 PM IST
ആശുപത്രി വിട്ടു; പുതിയ അതിഥിയെ പരിചയപ്പെടുത്തി വാവാ സുരേഷ്!

പാമ്പു കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു.

ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേര൦ ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ വാവാ സുരേഷ് അതിനു ശേഷമുള്ള ആദ്യ അതിഥിയെ പരിചയപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജില്‍ പങ്കുവച്ച കുറിപ്പിനൊപ്പം പുതിയ അതിഥിയുമൊത്തുള്ള ചിത്രവു൦ വാവാ സുരേഷ് പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയ അണലിയെ പിടികൂടി പുറത്തെത്തിച്ച ശേഷമായിരുന്നു സുരേഷിന് പാമ്പു കടിയേറ്റത്.

ഉടനെതന്നെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയശേഷമാണ് മെഡിക്കില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്.

പത്തനാപുരത്തെ വീട്ടില്‍നിന്നും കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്‍റെ കയ്യില്‍ പാമ്പ് കടിച്ചത്.

തന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതിനാല്‍ ഇന്നലെ 3:30 ഓടെ വീട്ടിലേയ്ക്ക് മാറുവാന്‍ കഴിഞ്ഞുവെന്ന് വാവ സുരേഷ് തന്‍റെ ഫെയ്സ് ബുക്കിലും കുറിച്ചിരുന്നു.

More Stories

Trending News