വാവ സുരേഷ് അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍

ഇന്നലെ ഉച്ചയോടെ അദ്ദേഹത്തിന്‍റെ രക്തം വീണ്ടും കട്ടപിടിച്ചു തുടങ്ങിയെന്നും അപകടനില തരണം ചെയ്യുതുവെന്നും സൂപ്രണ്ട് അറിയിച്ചു.    

Last Updated : Feb 18, 2020, 01:39 PM IST
  • ഫെബ്രുവരി 14 ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാമ്പു കടിയേറ്റതിനെ തുടര്‍ന്ന്‍ സുരേഷിനെ ആശുപത്രിയിലെത്തിച്ചത്. സുരേഷിന് പത്തനാപുരത്തു വച്ചാണ് പാമ്പുകടിയേറ്റത്.
വാവ സുരേഷ് അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം:  പാമ്പു പിടിത്തത്തിനിടെ അണലിയുടെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന്‍ ഡോക്ടര്‍മാര്‍.

വാവ സുരേഷിന്‍റെ ആരോഗ്യനില വീണ്ടെടുത്തതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.  ഇന്നലെ ഉച്ചയോടെ അദ്ദേഹത്തിന്‍റെ രക്തം വീണ്ടും കട്ടപിടിച്ചു തുടങ്ങിയെന്നും അപകടനില തരണം ചെയ്യുതുവെന്നും സൂപ്രണ്ട് അറിയിച്ചു.

ഫെബ്രുവരി 14 ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാമ്പു കടിയേറ്റതിനെ തുടര്‍ന്ന്‍ സുരേഷിനെ ആശുപത്രിയിലെത്തിച്ചത്. സുരേഷിന് പത്തനാപുരത്തു വച്ചാണ് പാമ്പുകടിയേറ്റത്. 

Also read: പാമ്പുകടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ

കേരളത്തിലെ അറിയപ്പെടുന്ന പാമ്പ് പിടുത്തക്കാരനും പാമ്പുകളുടെ സംരക്ഷകനുമായ വാവാ സുരേഷിന് മുന്‍പും പല തവണ പാമ്പ് കടിയേറ്റിട്ടുണ്ട്. പാമ്പു കടിയേറ്റ് മുന്‍പ് രണ്ടു തവണ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്നിട്ടുമുണ്ട്.

പത്തനാപുരത്തെ കല്ലറേത്തെ ഒരു വീട്ടില്‍നിന്നും കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹംപ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്‍റെ കയ്യില്‍ പാമ്പ് കടിച്ചത്. 

Also read: ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് വാവ സുരേഷ്;ആവശ്യമെങ്കില്‍ എയിംസിലേക്ക് മാറ്റാന്‍ ബിജെപി
 

More Stories

Trending News