VC appointment: വിസി നിയമന തർക്കം; ഗവർണറുമായി മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിലും തീരുമാനമായില്ല

 വിസി നിയമന തർക്കം തീർക്കാൻ സുപ്രീംകോടതി നിർദേശ പ്രകാരം ഗവർണറുമായി മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിലും തീരുമാനമായില്ല. 

Written by - Arathi N Aji | Last Updated : Dec 10, 2025, 03:18 PM IST
  • നാളെ വിഷയം സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് മന്ത്രിമാർ ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയത്.
  • വിഷയത്തിൽ ഗവർണറും സർക്കാരുമായി അനുനയത്തിലെത്തിയില്ലെങ്കിൽ വിസിമാരെ കോടതി തീരുമാനിക്കുമെന്ന് സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
VC appointment: വിസി നിയമന തർക്കം; ഗവർണറുമായി മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിലും തീരുമാനമായില്ല

തിരുവനന്തപുരം: വിസി നിയമന തർക്കം തീർക്കാൻ സുപ്രീംകോടതി നിർദേശ പ്രകാരം ഗവർണറുമായി മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിലും തീരുമാനമായില്ല. ലോക്ഭവനിൽ മന്ത്രി ആർ ബിന്ദുവും, പി രാജീവും ഇന്ന് ഗവർണറുമായി ഒരു മണിക്കൂർ ചർച്ച നടത്തിയിട്ടും തർക്കം തീർന്നില്ല. നാളെ വിഷയം സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് മന്ത്രിമാർ ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയത്. സാങ്കേതിക സർവകലാശാല വിസിയായി ഡോ സിസ തോമസിനെയും, ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ പ്രിയ ചന്ദ്രനെയും ശുപാർശ ചെയ്തുകൊണ്ടുള്ള സത്യവാങ്മൂലം ഗവർണർ നേരത്തേ സമർപ്പിച്ചിരുന്നു.  എന്നാൽ,  ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ സജി ഗോപിനാഥിനെയും, സാങ്കേതിക സർവകലാശാല വിസിയായി ഡോ സി സതീഷ് കുമാറിൻ്റെയും പേരാണ് സർക്കാർ പരിഗണിച്ചത്. 

Add Zee News as a Preferred Source

ഇരുസർവകലാശാലകളിലെയും വിസി നിയമനത്തിനായി റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി സുധാൻഷു ധൂലിയ അധ്യക്ഷനായ രണ്ട് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. കമ്മിറ്റി നൽകിയ പട്ടികയിലെ വ്യക്തികളുടെ നിയമനത്തിലാണ് ഗവർണറും സർക്കാരും തമ്മിൽ അടിക്കുന്നത്.  വിഷയത്തിൽ ഗവർണറും സർക്കാരുമായി അനുനയത്തിലെത്തിയില്ലെങ്കിൽ വിസിമാരെ കോടതി തീരുമാനിക്കുമെന്ന് സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News