)
ലൈംഗീകാരോപണ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജിക്കായി സമ്മർദ്ദം ഏറുന്നു. വിഷയത്തിൽ രണ്ട് അഭിപ്രായമാണ് കോൺഗ്രസിൽ ഉള്ളതെന്നാണ് വ്യക്തമാകുന്നത്. രാഹുൽ രാജിവയ്ക്കണമെന്ന് ആവർത്തിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യം സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചു.
എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ല എന്ന നിലപാടിലാണ് എഐസിസി എന്നാണ് വിവരം. പ്രതിപക്ഷ നേതാവിന്റെ തീരുമാനത്തിൽ വെട്ടിലായിരിക്കുകയാണ് എഐസിസി. തീരുമാനം സംസ്താന നേതൃത്വത്തിന് വിടാനാണ് സാധ്യത. രാഹുൽ രാജിവച്ചാൽ എതിരാളികൾക്ക് മേൽ മേൽക്കൈ ഉണ്ടാകുമെന്നാണ് സതീശനെ അനുകൂലിക്കുന്നവർ പറയുന്നത്.
ആരോപണം ഉയർന്നയുടൻ തന്നെ രാഹുൽ യുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. എന്നാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിലാണ് രാഹുലും. രാഹുലിന്റെ രാജിയ്ക്കായി സിപിഎം, ബിജെപി പാർട്ടികളും പ്രതിഷേധം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.