)
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദ്ദിച്ച പോലീസുകാരെ കാക്കിയിട്ട് വീടിന് പുറത്തിറങ്ങാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കുറ്റക്കാരായ പോലീസുകാർക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കേരളം ഇതുവരെ കാണാത്ത പ്രതികരണം ആയിരിക്കും കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുകയെന്നും വിഡി സതീശൻ പറഞ്ഞു.
സുജിത്തിനെ കുന്നംകുളത്തെ വീട്ടിലെത്തി സന്ദർശിച്ചതിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. കോൺഗ്രസ്, സിപിഎമ്മിനെയോ ബിജെപിയെയോ പോലുള്ള പാർട്ടിയല്ല. കോൺഗ്രസ് പാർട്ടിക്ക് ഒരു ഫ്രെയിമുണ്ട്.
എന്നാൽ, നടപടികൾ ഉണ്ടായില്ലെങ്കിൽ അത് വിട്ട് പ്രതികരിക്കും. പുറത്ത് വന്ന ദൃശ്യങ്ങൾ സഹിക്കാൻ പറ്റാത്തതാണ്. ആ ദൃശ്യങ്ങൾ കണ്ടപ്പോൾ എന്താണ് മനസിൽ ഉള്ള വികാരം, അതിന് അനുസരിച്ച് അതിന് ആനുപാതികമായി പ്രതികരിക്കും. അതിൽ ഒരു തർക്കവുമില്ലെന്ന് വിഡി സതീശൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.