കൊച്ചി: വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവരുടെ വിമർശനങ്ങൾക്ക് കൊച്ചിയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
താൻ ഒരു സമുദായത്തിനോ സമുദായ നേതാക്കൾക്കോ എതിരല്ലെന്നും, എന്നാൽ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന വർഗീയ നിലപാടുകളെ ആര് സ്വീകരിച്ചാലും അതിനെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. മതങ്ങൾക്കും സമുദായങ്ങൾക്കുമിടയിൽ ശത്രുതയുണ്ടാകരുത് എന്നതാണ് കോൺഗ്രസ് നയമെന്നും, ആ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാലാണ് തനിക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ വർഗീയതയോട് പോരാടി വീരമൃത്യു വരിക്കേണ്ടി വന്നാലും താൻ പിന്നോട്ടില്ലെന്നും, വർഗീയവാദികൾക്ക് മുന്നിൽ ഭീരുവിനെപ്പോലെ പിന്തിരിഞ്ഞോടി പിന്നിൽനിന്ന് വെട്ടേറ്റ് മരിക്കാൻ തയാറല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









