കൊച്ചി: റാപ്പർ വേടനെ രണ്ട് ദിവസത്തെ വനംവകുപ്പ് കസ്റ്റഡിയിൽ വിട്ടു. ജാമ്യം ലഭിച്ചില്ല. മെയ് രണ്ടിന് ജാമ്യാപേക്ഷ പരിഗണിക്കും. രണ്ട് ദിവസമാണ് വനംവകുപ്പിന്റെ കസ്റ്റഡിയിൽ തുടരുക. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 3 ആണ് വേടൻ എന്ന ഹിരൺദാസ് മുരളിയെ വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടത്.
വേടൻ ധരിച്ചിരിക്കുന്ന മാലയിൽ പുലിപ്പല്ല് ഉണ്ടെന്നും ഇതിൽ തെളിവെടുപ്പ് നടത്തണമെന്നുമാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചെങ്കിലും വനംകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്. വന്യമൃഗങ്ങളെ വേട്ടയാടൽ, വനവിഭവം അനധികൃതമായി കൈവശം വയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഒരു ആരാധകനാണ് പുലിപ്പല്ല് സമ്മാനിച്ചതെന്നും തൃശൂരിലെ ഒരു ജ്വല്ലറിയിൽ നൽകിയാണ് ഇത് മാലയാക്കിയതെന്നും വേടൻ പറഞ്ഞിരുന്നു. ഇതിൽ തെളിവെടുപ്പ് നടത്തണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടു. തെളിവ് ശേഖരണത്തിനായി വേടനെ കസ്റ്റഡിയിൽ വേണമെന്ന് വനംവകുപ്പ് കോടതിയിൽ അറിയിച്ചു. വനംവകുപ്പിന്റെ വാദം അംഗീകരിച്ചാണ് രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
നാളെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരെ വനംവകുപ്പ് ചുമത്തിയിരിക്കുന്നത്. രഞ്ജിത്ത് എന്നയാളാണ് തനിക്ക് പുലിപ്പല്ല് നൽകിയതെന്ന് വേടൻ മൊഴി നൽകിയിരുന്നു. ഇയാളുമായി വേടൻ ഇൻസ്റ്റഗ്രാം വഴി നിരന്തരം ആശയവിനിമയം നടത്തിയിട്ടുമുണ്ട്. രഞ്ജിത്തിനെ കണ്ടെത്താനാണ് വനംവകുപ്പിന്റെ ശ്രമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









