Veer Savarkar Award: വീർ സവർക്കർ പുരസ്കാരം ശശി തരൂരിന്; നിലപാട് വ്യക്തമാക്കി തരൂർ; കോൺഗ്രസിലെ ആരും അവാർഡ് വാങ്ങില്ലെന്ന് കെ മുരളീധരൻ

 വീർ സവർക്കർ പുരസ്കാരം എംപി ശശി തരൂരിന് ലഭിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ എതിർപ്പ്. 

Written by - Arathi N Aji | Last Updated : Dec 10, 2025, 01:07 PM IST
  • ബ്രിട്ടീഷുകാർക്ക് മുന്നിൽ തലകുനിച്ച വീർ സവർക്കറുടെ പേരിലുള്ള ഒരു അവാർഡും എംപി ശശി തരൂർ ഉൾപ്പെടെ ഒരു പാർട്ടി അംഗവും സ്വീകരിക്കരുതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
  • എന്നാൽ കോണഗ്രസ് നേതാക്കളുടെ എതിർപ്പ് മാനിച്ചല്ല താൻ പുരസ്കാരം സ്വീകരിക്കാത്തത് എന്ന് ശശി തരൂർ.
Veer Savarkar Award: വീർ സവർക്കർ പുരസ്കാരം ശശി തരൂരിന്; നിലപാട് വ്യക്തമാക്കി തരൂർ; കോൺഗ്രസിലെ ആരും അവാർഡ് വാങ്ങില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: വീർ സവർക്കർ പുരസ്കാരം എംപി ശശി തരൂരിന് ലഭിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ എതിർപ്പ്. ബ്രിട്ടീഷുകാർക്ക് മുന്നിൽ തലകുനിച്ച വീർ സവർക്കറുടെ പേരിലുള്ള ഒരു അവാർഡും എംപി ശശി തരൂർ ഉൾപ്പെടെ ഒരു പാർട്ടി അംഗവും സ്വീകരിക്കരുതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസിന് നാണക്കേടും അപമാനവും തരുന്ന പുരസ്കാരം തരൂർ സ്വീകരിക്കില്ലെന്ന് വിശ്വസിക്കുന്നതായി മുരളീധരൻ പറഞ്ഞു.

Add Zee News as a Preferred Source

എന്നാൽ കോണഗ്രസ് നേതാക്കളുടെ എതിർപ്പ് മാനിച്ചല്ല താൻ പുരസ്കാരം സ്വീകരിക്കാത്തത് എന്ന് ശശി തരൂർ തൻ്റെ ഔദ്യോകിക സമൂഹ മാധ്യമത്തിൽ വ്യക്തമാക്കി. 

ശശി തരൂരിൻ്റെ കുറിപ്പ്
"മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് ഇന്ന് ഡൽഹിയിൽ വച്ച് സമ്മാനിക്കുന്ന വീർ സവർക്കർ പുരസ്കാരം എനിക്കാണ് ലഭിച്ചതെന്ന് ഞാൻ അറിയുന്നത്. ഇന്നലെ തദ്ദേശ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ പോയപ്പോളാണ് ഇതിനെ കുറിച്ച് അറിയുന്നത്. ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും താനിത് സ്വീകരിച്ചിട്ടില്ലെന്നും തൻ്റെ അറിവോ സമ്മതമോ ഇല്ലാതെ സംഘാടകർ തനിക്ക് അവാർഡ് സമ്മാനിക്കുമെന്ന് പറഞ്ഞത് നിരുത്തരവാദപരമാണെന്നും ഇന്നലെ തിരുവനന്തപുരത്ത് വച്ച് തന്നെ മാധ്യമങ്ങളോട് താൻ പറഞ്ഞതാണ്. എന്നിട്ടും ഇന്ന് ദില്ലിയിൽ വച്ചും ചില മാധ്യമങ്ങൾ ഇതേ ചോദ്യം തന്നോട് ആവർത്തിച്ച് ചോദിച്ചു. അതിനാലാണ് താനിന്ന് ഈ വിഷയത്തിൽ വിശദീകരണം നൽകുന്നത്. അവാർഡിൻ്റെ സ്വഭാവം എന്തെന്നോ, ഏത് സംഘടനയാണ് ഇത് സമ്മാനിക്കുന്നതെന്നോ, മറ്റ് അനുബന്ധ വിവരങ്ങളോ സംബന്ധിച്ച് ഒരു വ്യക്തതയുമില്ലാത്ത സാഹചര്യത്തിൽ, ഇന്ന് നടക്കുന്ന ചടങ്ങിൽ താൻ പങ്കെടുക്കുമോയെന്നും അവാർഡ് സ്വീകരിക്കുമോയെന്നും ഉള്ള ചോദ്യം പോലും ഉദിക്കുന്നില്ല." 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News