എറണാകുളം: കോതമംഗലത്ത് പഴക്കുലയിൽ പതുങ്ങിയിരുന്ന പാമ്പിന്റെ കടിയേറ്റ് പച്ചക്കറി വ്യാപാരിക്ക് ദാരുണാന്ത്യം. ചെറുവട്ടൂർ കാവാട്ട് വീട്ടിൽ കൊച്ചുമുഹമ്മദ് (65) ആണ് മരിച്ചത്. ചെറുവട്ടൂർ ഹൈക്കോർട്ട് കവലയിലാണ് കൊച്ചുമുഹമ്മദിന്റെ പച്ചക്കറിക്കട. ഇവിടെയുണ്ടായിരുന്ന വാഴപ്പഴക്കുലയിൽ നിന്നാണ് പാമ്പിന്റെ കടിയേറ്റത്.
പഴക്കുല എടുത്ത് കമ്പിയിൽ തൂക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊച്ചുമുഹമ്മദിന് പാമ്പ് കടിയേറ്റത്. തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഇദ്ദേഹം. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.