ചിലര്‍ക്ക് ഇപ്പോഴും പൊലീസാണെന്നാണ് വിചാരം -വെള്ളാപ്പള്ളി

മുന്‍ പോലീസ് മേധാവിയും ബിജെപി നേതാവുമായ ടി.പി സെന്‍കുമാറിനെതിരെ പരിഹസിച്ച് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 

Updated: Jan 18, 2020, 09:06 PM IST
ചിലര്‍ക്ക് ഇപ്പോഴും പൊലീസാണെന്നാണ് വിചാരം -വെള്ളാപ്പള്ളി

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവിയും ബിജെപി നേതാവുമായ ടി.പി സെന്‍കുമാറിനെതിരെ പരിഹസിച്ച് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 

ചിലര്‍ക്ക് ഇപ്പോഴും പൊലീസ് ആണെന്നാണ് വിചാരമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. ഇവര്‍ക്ക് ജനകീയ കോടതിയില്‍ വരാന്‍ ധൈര്യമില്ല, ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്ക് അറിയാമെന്നും വെള്ളാപ്പള്ളി തുന്നടിച്ചു. 

സെന്‍കുമാറിന്‍റെ പേരെടുത്ത് പറയാതെ ആയിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. കഴിഞ്ഞ ദിവസം സുഭാഷ് വാസുവിനൊപ്പം പ്രസ്‌ക്ലബിലെത്തിയപ്പോള്‍ നടത്തിയ പ്രകടനം ആ രീതിയിലായിരുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

സുഭാഷ് വാസുവിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകനോട് മോശമായി പെരുമാറിയത് വിവാദമായിരുന്നു. 

വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകന്‍ കടവില്‍ റഷീദിനോട് മോശമായി പെരുമാറിയ സംഭവത്തില്‍ ടി പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.