വേങ്ങര: കെഎന്‍എ ഖാദര്‍ യുഡിഎഫ് സ്ഥാനാര്‍ഥി
വേങ്ങര ഉപതെരഞ്ഞെടുപ്പിലേയ്ക്കുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കെഎന്‍എ ഖാദര്‍ ആയിരിക്കും സ്ഥാനാര്‍ഥി. പാണക്കാട് ചേര്‍ന്ന ലീഗ് പാര്‍ലമെന്ററി യോഗത്തിനു ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിലേയ്ക്കുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കെഎന്‍എ ഖാദര്‍ ആയിരിക്കും സ്ഥാനാര്‍ഥി. പാണക്കാട് ചേര്‍ന്ന ലീഗ് പാര്‍ലമെന്ററി യോഗത്തിനു ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
മുന്‍പ് വന്ന വാര്‍ത്തകള്‍ അനുസരിച്ച് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി യുഎ ലത്തീഫിനായിരുന്നു സാധ്യത കൂടുതല്‍. പക്ഷെ പ്രഖ്യാപനം വന്നപ്പോള്‍ കെഎന്‍എ ഖാദറിനാണ് നറുക്കുവീണത്.
വേങ്ങരയില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം കെഎന്‍എ ഖാദര്‍ മാധ്യമങ്ങളോട് പറഞ്ഞു. വള്ളിക്കുന്ന് മുന്‍ എംഎല്‍എയാണ് ഖാദര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഖാദര്‍ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഖാദറിനെ പരിഗണിച്ചത്.
വേങ്ങര ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും സീനിയര്‍ നേതാവിനെ എല്‍എഡിഎഫ് കളത്തിലിറക്കിയ സാഹചര്യത്തില്‍ പരിചയസമ്പന്നനായ കെ.എന്‍.എ ഖാദര്‍ മത്സരിക്കുന്നതാണ് ഉചിതമെന്ന് ഇടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടിരുന്നു.
പാര്‍ട്ടി നേതൃത്വമെടുക്കുന്ന തീരുമാനം അംഗീകരിക്കുന്നതാണ് മുസ്ലീംലീഗിലെ രീതിയെന്നും വേങ്ങരയില്‍ യുഡിഎഫിന് മികച്ച ഭൂരിപക്ഷമുറപ്പിക്കാന്‍ പ്രയത്‌നിക്കുമെന്നും യു.എ.ലത്തീഫ് പ്രതികരിച്ചു.
വേങ്ങര ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലീംലീഗില്‍ ആശയക്കുഴപ്പം ഇല്ലായിരുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. അറിയിച്ചു. തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ കെ.എന്‍.എ. ഖാദര്‍ വിജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എല്ലാ വശവും പരിശോധിച്ച ശേഷമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ വിജയം ഉറപ്പാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അടുത്ത മാസം 11നാണ് വെങ്ങര ഉപതിരഞ്ഞെടുപ്പ്. നാമ നിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി ഈ മാസം 22നാണ്. വോട്ടെണ്ണല്‍ 15- ന് നടക്കും.