വേങ്ങര ഉപതെരഞ്ഞെടുപ്പ്: ബൂത്തുകളില്‍ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി വീല്‍ ചെയര്‍

Last Updated : Oct 3, 2017, 10:26 AM IST
വേങ്ങര ഉപതെരഞ്ഞെടുപ്പ്: ബൂത്തുകളില്‍ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി വീല്‍ ചെയര്‍

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി ബൂത്തുകളില്‍ വീല്‍ ചെയര്‍ ലഭ്യമായിരിക്കും. വോട്ട് ചെയ്യാനെത്തുന്ന ഭിന്നശേഷിക്കാരായ ആളുകളുടെ പ്രയാസങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം.

വീല്‍ ചെയറും റാമ്പും വേണമെന്ന ഭിന്നശേഷിക്കാരുടെ ആവശ്യം അധികൃതര്‍ നടപ്പിലാക്കും.
ഇതിനായി 85 വീല്‍ ചെയര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. എല്ലാ പോളിംഗ് ബൂത്തുകളിലും വീല്‍ ചെയര്‍ ലഭ്യമാക്കാന്‍ കഴിയില്ല എങ്കിലും രണ്ടോ മൂന്നോ ബൂത്തുകള്‍ ഉള്‍കൊള്ളുന്ന ഓരോ സ്കൂളിലും വീല്‍ ചെയര്‍ ഉണ്ടായിരിക്കും. 

9 ന് എത്തിക്കുന്ന വീല്‍ ചെയറുകള്‍ തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചെല്‍പ്പിക്കും. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ക്കാണ് ഇതിന്‍റെ ചുമതല.

വേങ്ങരയിലെ എം എല്‍ എ ആയിരുന്ന പി. കെ. കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലാണ് വേങ്ങരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇ. ​അ​ഹ​മ്മ​ദ് എം​പി​യു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ച​ത്.

ഒക്‌‌ടോബർ 11നാണ് വേങ്ങരയിൽ വോട്ടെടുപ്പ്. 15ന് ​​​വോ​​​ട്ടെ​​​ണ്ണ​​​ലും ന​​​ട​​​ക്കും. 

Trending News