വേങ്ങര തെരെഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകും: എം എം ഹസന്‍

Last Updated : Oct 6, 2017, 04:49 PM IST
വേങ്ങര തെരെഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകും: എം എം ഹസന്‍

വേങ്ങര തെരെഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന് അഭിപ്രായപ്പെട്ടു. 

സിപിഎമ്മിന്‍റെ ബിജെപി വിമര്‍ശനം ആത്മാര്‍ത്ഥമല്ലെന്നും അമിത് ഷായെയും ബിജെപിയുടെ ജനരക്ഷാ യാത്രയെയും സിപിഎം വിമര്‍ശിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണെന്നും ഹസന്‍ പറഞ്ഞു.

അതുകൂടാതെ ഈ മാസം 16 ന് യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനോട് വ്യക്തിപരമായി യോജിപ്പില്ലെന്നും എം എം ഹസന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. 

ഒക്‌‌ടോബർ 11നാണ് വേങ്ങരയിൽ വോട്ടെടുപ്പ്. 15ന് ​​​വോ​​​ട്ടെ​​​ണ്ണ​​​ലും ന​​​ട​​​ക്കും.

Trending News