മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പി. പി ബഷീര്‍ സിപിഎം സ്ഥാനാര്‍ഥിയാവും. നിലവില്‍ തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗമാണ് അദ്ദേഹം.
ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം നാളെ തിരുവന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉണ്ടാവും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബഷീറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.
അതേസമയം, ബിജെപിയുടെ ശോഭ സുരേന്ദ്രനെയാകും സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. പി സാനുവിന്‍റെ പേരും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ ബഷീറിനെ ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥിയാക്കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു.
നിയമസഭയിലേക്ക് രണ്ടാം തവണയാണ് ബഷീര്‍ മത്സരിക്കുന്നത്. 2016ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്‍റെ പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചെങ്കിലും 38,000 വോട്ടുകള്‍ക്ക് ബഷീര്‍ പരാജയപ്പെടുകയായിരുന്നു.
ഒക്ടോബര്‍ 11നാണ് വോട്ടെടുപ്പ്. 15ന് വോട്ടെണ്ണലും നടക്കും. നാമനിര്‍ദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 22നാണ്. സൂക്ഷ്മപരിശോധന 25നും, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഈ മാസം 27 ആണ്.