വേങ്ങര: കെഎന്‍എ ഖാദര്‍ വിജയിച്ചു

Last Updated : Oct 15, 2017, 10:30 AM IST
വേങ്ങര: കെഎന്‍എ ഖാദര്‍ വിജയിച്ചു

വേങ്ങര ലീഗിനൊപ്പം. 23,310 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ കെഎന്‍എ ഖാദര്‍ വിജയിച്ചു. 

എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യുഡിഎഫ് വോട്ടില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ ആദ്യ അഞ്ചു റൗണ്ടുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ലീഗിന് ഏഴായിരത്തോളം വോട്ടുകളുടെ കുറവുണ്ടായതായാണ് സൂചന.

ലീഗിന്‍റെ ഉറച്ചകോട്ടയായ വേങ്ങരയില്‍ അട്ടിമറി ജയം സ്വപ്‌നം കണ്ടിരുന്ന എല്‍ഡിഎഫിന് ഇത്തവണയും പരാജയമായപ്പോള്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് വിജയിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷയും അസ്ഥാനത്തായി.

 

 

 

Trending News