Venjarammoodu Mass Murder Case: രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നു; മനോരോ​ഗവിദ​ഗ്ധനോട് അഫാന്റെ വെളിപ്പെടുത്തൽ

Venjarammoodu Mass Murder: തട്ടത്തുമലയിൽ താമസിക്കുന്ന അമ്മയെയും മകളെയും കൊല്ലാൻ പദ്ധതിയിട്ടുവെന്ന് അഫാൻ മൊഴി നൽകിയതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Mar 2, 2025, 11:26 AM IST
  • അഫ്സാനെ കൊലപ്പെടുത്തിയതോടെ മനോവീര്യം ചോർന്നുപോയി
  • അതിനാൽ മറ്റ് രണ്ട് പേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചെന്നുമാണ് അഫാന്റെ മൊഴി
Venjarammoodu Mass Murder Case: രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നു; മനോരോ​ഗവിദ​ഗ്ധനോട് അഫാന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ രണ്ട് പേരെ കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി വിവരം. ഇവരുടെ ഉറ്റബന്ധുക്കളായ തട്ടത്തുമലയിൽ താമസിക്കുന്ന അമ്മയെയും മകളെയും കൊല്ലാൻ പദ്ധതിയിട്ടുവെന്ന് അഫാൻ മൊഴി നൽകിയതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.

Add Zee News as a Preferred Source

ആശുപത്രിയിൽ വച്ച് മാനസികാരോ​ഗ്യ വിദ​ഗ്ധനോടാണ് അഫാൻ ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഇവരോട് അഞ്ച് ലക്ഷം രൂപ കടം ചോദിച്ചിരുന്നുവെന്നും ഇത് നൽകാത്തതിനെ തുടർന്ന് പക തോന്നിയിരുന്നുവെന്നുമാണ് മൊഴി.

പിതാവിന്റെ അമ്മ സൽമാ ബീവി, പിതൃ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീ​ഗം, മാതാവ് ഷെമീന, ഇളയ സഹോദരൻ അഫ്സാൻ, പെൺ സുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ ശേഷം തട്ടത്തുമലയിൽ എത്തി രണ്ട് പേരെ കൂടി കൊലപ്പെടുത്താനായിരുന്നു ഉദ്ദേശ്യം.

ALSO READ: കൂട്ടക്കുരുതിക്ക് കാരണം സാമ്പത്തിക ബാധ്യത; അമ്മയ്ക്ക് മാത്രം 65 ലക്ഷം കടം, ക്രൂരതയ്ക്കിടയിലും കടം വീട്ടാൻ മറന്നില്ല!

എന്നാൽ അഫ്സാനെ കൊലപ്പെടുത്തിയതോടെ മനോവീര്യം ചോർന്നുപോയി. അതിനാൽ മറ്റ് രണ്ട് പേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചെന്നുമാണ് അഫാന്റെ മൊഴി. അതേസമയം, അഞ്ച് പേരെ കൊലപ്പെടുത്തുകയും അമ്മ ഷെമിയെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും.

ആരോ​ഗ്യം മെച്ചപ്പെട്ടതോടെ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ആശുപത്രിയിൽ നിന്ന് അഫാനെ ജയിലിലേക്ക് മാറ്റുന്നത്. മുത്തശി സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. കേസിൽ മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തി അഫാനെ റിമാൻഡ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News