തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലയ്ക്ക് പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് വ്യക്തമാക്കി പൊലീസ്. അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടക്കം ഇല്ലായ്മയാണ് ബാധ്യതക്ക് കാരണമെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. ഇരുവരുടെയും കൈവശം പണം ഇല്ലാതിരുന്നിട്ടും കടം കയറി നിൽക്കുമ്പോഴും അഫാൻ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിയെന്നും പൊലീസ് വ്യക്തമാക്കുന്നു.
കൂട്ടക്കൊല നടന്ന ദിവസം കടം വാങ്ങിയിരുന്ന 50,000 തിരികെ നൽകാനുണ്ടായിരുന്നുവെന്ന് അഫാൻ മൊഴി നൽകിയിരുന്നു. തലേദിവസം കാമുകിയിൽ നിന്ന് 200 രൂപ കടം വാങ്ങിയിരുന്നു. ആ കാശിൽ നിന്ന് 100 രൂപയ്ക്ക് പെട്രോൾ അടിച്ചാണ് അഫാൻ ഉമ്മയെയും കൊണ്ട് കടം വാങ്ങിക്കാൻ ബന്ധുവീട്ടിൽ ചെന്നത്. ബാക്കി 100 രൂപയ്ക്ക് ഇരുവരും ഭക്ഷണം കഴിക്കുകയും ചെയ്തു. കടം വാങ്ങിയവർ എത്തും മുൻപാണ് കൊലകൾ നടത്തിയതെന്ന് അഫാൻ മൊഴി നൽകി. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും.
അതേസമയം അഫാനെയും അച്ഛൻ റഹീമിനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. എല്ലാം തകർത്തു കളഞ്ഞില്ലേയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് റഹീം അഫാനോട് ചോദിച്ചത്. ഉമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്നായിരുന്നു അഫാന്റെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.