Venjarammoodu Mass Murder Case: വെഞ്ഞാറമ്മൂട് കൂട്ടക്കൊല: ആ സത്യം തിരിച്ചറിഞ്ഞ് ഷെമി, അഫ്സാന്റെ മരണവിവരം അമ്മയെ അറിയിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് ഷെമി നിലവിൽ. ഇത്രയും ദിവസം മകന്റെ മരണവിവരം ഇവരെ അറിയിച്ചിരുന്നില്ല.  

Written by - Zee Malayalam News Desk | Last Updated : Mar 6, 2025, 06:31 PM IST
  • വിവരം കേട്ട ശേഷം ‘എന്റെ മകൻ പോയി അല്ലേ’ എന്നായിരുന്നു ഷെമി പ്രതികരിച്ചത്.
  • മരണവാർത്ത അറിയിച്ച സമയത്ത് സൈക്യാട്രി വിഭാഗം ഡോക്ടർമാരുടെ സാന്നിധ്യവുമുണ്ടായിരുന്നു.
Venjarammoodu Mass Murder Case: വെഞ്ഞാറമ്മൂട് കൂട്ടക്കൊല: ആ സത്യം തിരിച്ചറിഞ്ഞ് ഷെമി, അഫ്സാന്റെ മരണവിവരം അമ്മയെ അറിയിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ഇളയ മകൻ അഫ്സാന്റെ മരണവിവരം ഉമ്മ ഷെമിയെ അറിയിച്ചു. ഭർത്താവ് അബ്ദുൾ റഹീമിന്റെ സാന്നിധ്യത്തിലാണ് ബന്ധുക്കൾ ഷമിയെ വിവരം അറിയിച്ചത്. വിവരം കേട്ട ശേഷം ‘എന്റെ മകൻ പോയി അല്ലേ’ എന്നായിരുന്നു ഷെമി പ്രതികരിച്ചത്. മരണവാർത്ത അറിയിച്ച സമയത്ത് സൈക്യാട്രി വിഭാഗം ഡോക്ടർമാരുടെ സാന്നിധ്യവുമുണ്ടായിരുന്നു. 

Add Zee News as a Preferred Source

ഇളയ മകന്റെ മരണവാർത്ത മാത്രമാണ് ഷെമിയെ അറിയിച്ചത്. മറ്റുള്ളവരുടെ മരണവിവരം ഇവരെ അറിയിച്ചിട്ടില്ല. അത് അറിയിക്കാനുള്ള മാനസികാവസ്ഥയിലല്ല ഷെമിയെന്ന് ഡോക്ടർമാർ വ്യക്തമാക്കി. 

Also Read: Law College Student Death: കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ഥിനിയുടെ മരണം; സുഹൃത്ത് അറസ്റ്റില്‍

 

അതേസമയം പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു പാങ്ങോട് പൊലീസ് നൽകിയത്. നെടുമങ്ങാട് JFM കോടതിയാണ് അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അമ്മുമ്മ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അപാനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിന് കൊണ്ടുപോകുമെന്നാണ് വിവരം. കൊലപാതകം നടന്ന സൽമാബീവിയയുടെ വീട്ടിലും ആഭരണങ്ങൾ പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും അഫാനെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. അതിന് ശേഷം മറ്റ് കൊലപാതക കേസുകളിലെ നടപടിക്രമങ്ങൾ ആരംഭിക്കും. ഓരോ കേസിലും അഫാനെ പ്രത്യേകം കസ്റ്റഡിയിൽ വാങ്ങുമെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News